ഫിഫ ക്ലബ് ലോകകപ്പ്: ആദ്യ വിജയം ലക്ഷ്യമിട്ട് ഇന്റർമിയാമി ഇന്ന് കളത്തിലിറങ്ങും
Thursday, June 19, 2025 6:43 AM IST
അറ്റ്ലാന്റ: ഫിഫ ക്ലബ് ലോകകപ്പിൽ ഇന്റർമിയാമി ഇന്ന് എഫ്സി പോർട്ടോയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 നാണ് മത്സരം. അറ്റ്ലാന്റയിലെ മേഴ്സിദസ് ബെൻസ് സ്റ്റേഡിയമാണ് വേദി.
ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. ഇരു ടീമുകളുടെയും ആദ്യ മത്സരം സമനിലയിലാണ് അവസാനിച്ചത്.
ഇന്റർമിയാമി അൽ അഹ്ലിയോടും പോർട്ടോ പാൽമിറാസിനോടുമാണ് സമനില വഴങ്ങിയത്.