കമ്പ്യൂട്ടർ യുപിഎസിനുള്ളിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താൻ ശ്രമം; കൊല്ലം സ്വദേശി പിടിയിൽ
Thursday, June 19, 2025 4:48 PM IST
തിരുവനന്തപുരം: കമ്പ്യൂട്ടർ യുപിഎസിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമിച്ച കൊല്ലം സ്വദേശി തിരുവനന്തപുരത്ത് പിടിയിൽ. സിൽവസ്റ്റർ (36) ആണ് തിരുവനന്തപുരം സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
ഇയാളിൽ നിന്നും 110 ഗ്രാം എംഡിഎംഎയും ഗോൾഡൻ ഷാമ്പെയിനും പിടിച്ചെടുത്തു. ബംഗളൂരു കന്യാകുമാരി എക്സ്പ്രസിൽ പേട്ട സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് ഇയാളെ പിടി കൂടിയത്.
ട്രെയിനിറങ്ങി പ്രധാനവഴി ഒഴിവാക്കി പ്ലാറ്റ്ഫോമിന്റെ അറ്റത്തെ ഇടവഴി വഴി പോയപ്പോഴാണ് ഡാൻസാഫ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കമ്പ്യൂട്ടർ യുപിഎസിനുള്ളിൽ മൂന്നു പൊതികളിലായി ഒളിപ്പിച്ച നിലയിൽ ആയിരുന്നു ലഹരിമരുന്നുകൾ.