ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്
Monday, June 23, 2025 11:13 PM IST
ദോഹ: ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിനുനേരെ ഇറാൻ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്. ഖത്തറിലുള്ള ഇന്ത്യക്കാരോട് പുറത്ത് ഇറങ്ങരുതെന്നാണ് നിർദേശം. അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും അധികൃതർ അറിയിച്ചു.
ഖത്തറിലെ അമേരിക്കയുടെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന് മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ദോഹയില്‍ സ്ഫോടനശബ്ദം കേട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കുനേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് ഇറാൻ ഖത്തറിലേക്ക് മിസൈലുകൾ തൊടുത്തത്.