ടെ​ഹ്റ​ൻ: ഇ​സ്ര​യേ​ലും ഇ​റാ​നും ത​മ്മി​ൽ വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ​യാ​യെ​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ച്ച് ഇ​റാ​ൻ.

വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ ഇ​തു​വ​രെ ഇ​ല്ലെ​ന്നും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം നി​ർ​ത്തി​യാ​ൽ തി​രി​ച്ച​ടി​ക്കി​ല്ലെ​ന്നും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി പ്ര​തി​ക​രി​ച്ചു. യു​ദ്ധം തു​ട​ങ്ങി​യ​ത് ഇ​സ്ര​യേ​ലാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സൈ​നി​ക ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം പി​ന്നീ​ട് എ​ടു​ക്കു​മെ​ന്ന് അ​രാ​ഗ്ചി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​റാ​നും ഇ​സ്ര​യേ​ലും ത​മ്മി​ൽ വെ​ടി​നി​ർ​ത്ത​ലി​ന് ധാ​ര​ണ​യാ​യെ​ന്നും ആ​റ് മ​ണി​ക്കൂ​റി​നു​ള്ളി​ൽ വെ​ടി​നി​ർ​ത്ത​ൽ നി​ല​വി​ൽ വ​രു​മെ​ന്നു​മാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ യു​ദ്ധം അ​വ​സാ​നി​ക്കു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചു. വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ​യി​ലെ​ത്തി​യ ഇ​രു​രാ​ജ്യ​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്ന് ട്രം​പ് പ്ര​തി​ക​രി​ച്ചു.