ആലപ്പുഴയില്‍ തെരുവുനായ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്
Tuesday, June 24, 2025 3:28 PM IST
ആലപ്പുഴ: ഭരണിക്കാവില്‍ തെരുവുനായ ആക്രമണം. മൂന്ന് പേര്‍ക്ക് കടിയേറ്റു. ഭരണിക്കാവ് സ്വദേശികളായ മുരളീധരന് ഉണ്ണിത്താന്, ബിജു,ഭാര്യ അനിത എന്നിവര്‍ക്കാണ് കടിയേറ്റത്.
ഇന്ന് രാവിലെ 11ഓടെയാണ് സംഭവം. നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ഒമ്പത് വയസുകാരിയെ ഇതേ നായ ആക്രമിച്ചിരുന്നു.
ഈ കുട്ടി ആശുപത്രിയില്‍ തുടരുകയാണ്. അധികൃതരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.