പത്തനാപുരത്ത് മധ്യവയസ്കന്റെ മൃതദേഹം കനാലിൽ
Saturday, June 28, 2025 9:38 PM IST
കൊല്ലം: പത്തനാപുരം പുന്നലയിൽ കനാലിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കണ്ണങ്കര വീട്ടിൽ അനിരുദ്ധനാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
അനിരുദ്ധന്റെ സഹോദരൻ ജയനെ പത്തനാപുരം പോലീസ് കസ്റ്റഡിൽ എടുത്തു. മദ്യലഹരിയിൽ ഉണ്ടായ തർക്കത്തിൽ ജയൻ അനിരുദ്ധനെ കൊലപ്പെടുത്തിയെന്നാണ് കരുതുന്നതെന്ന് പോലീസ് വ്യക്തമാക്കി.
ജയനെ വിശദമായി ചോദ്യം ചെയ്യും. റബർ ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ച അനിരുദ്ധൻ. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.