കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം ഇന്ന്
Wednesday, July 2, 2025 4:43 AM IST
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം ഇന്നു നടക്കും. രാവിലെ 10ന് ഇന്ദിരാഭവനിലാണു യോഗം.
കഴിഞ്ഞയാഴ്ച ചേർന്ന രാഷ്ട്രീയകാര്യ സമിതിയുടെ തുടർച്ചയായാണ് ഇന്നത്തെ യോഗം. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സംബന്ധിച്ചാണ് പ്രധാനമായും ചർച്ചനടക്കുക. സർക്കാരിനെതിരേയുള്ള സമരപരിപാടികളും യോഗത്തിൽ ചർച്ചയാകും.
സംഘടനാ പുനഃസംഘടന ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇന്നത്തെ യോഗത്തിന്റെ പരിഗണനയ്ക്കു വരില്ല.