ഉപതെരഞ്ഞെടുപ്പ് ഫലം സൂചന; ഗുജറാത്തിൽ ആംആദ്മി പാർട്ടി അധികാരത്തിലെത്തും: അരവിന്ദ് കേജരിവാൾ
Wednesday, July 2, 2025 5:19 AM IST
അഹമ്മദാബാദ്: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ആംആദ്മി പാർട്ടി ഗുജറാത്തിൽ അധികാരത്തിലെത്തുമെന്ന് പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻമുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ. വിശാവാദർ ഉപതെരഞ്ഞെടുപ്പിലെ ആംആദ്മി പാർട്ടിയും വിജയം ചൂണ്ടികാട്ടിയായിരുന്നു അരവിന്ദ് കേജരിവാൾ പ്രതികരണം.
"ഗുജറാത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. വർഷങ്ങളായുള്ള ബിജെപിയുടെ ഭരണം അവർക്ക് മടുത്തു. ബിജെപി സംസ്ഥാനത്തെ എല്ലാം മേഖലയേയും തകർത്തു. അതിനാൽ തന്നെ ആംആദ്മി പാർട്ടി അധികാരത്തിൽ വരണമെന്ന് അവർ ആഗ്രഹിക്കുന്നു.'-കേജരിവാൾ പറഞ്ഞു.
വിശാവാദർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് ആംആദ്മി പിടിച്ചെടുത്തതെന്നും ഇത് തന്നെ ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നതിന്റെ തെളിവാണെന്നും കേജരിവാൾ പറഞ്ഞു. 2027ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ ജനങ്ങൾ തീരുമാനിച്ചതായും കേജരിവാൾ അവകാശപ്പെട്ടു.