ഇറാന് ചാരന് ഡെന്മാർക്കില് അറസ്റ്റില്‍
Wednesday, July 2, 2025 6:36 AM IST
ബെര്‍ലിന്‍: ഇറാന് ചാരന് ഡെന്മാർക്കില് അറസ്റ്റില്‍. ബെര്‍ലിനിലെ ജൂത സ്ഥലങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച അലി എസ്. എന്നയാളാണ് ആര്ഹസില് അറസ്റ്റിലായത്.
ഇയാള്‍ ഡാനിഷ് പൗരനാണെന്ന് ജര്‍മന്‍ പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇയാള്‍ വിവരങ്ങള്‍ ശേഖരിച്ചത്.
ജര്‍മനിയുടെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.