ഇറ്റലിയിൽ പെട്രോൾ സ്റ്റേഷനിൽ പൊട്ടിത്തെറി; 30 പേർക്ക് പരിക്ക്
Friday, July 4, 2025 9:15 PM IST
റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ പെട്രോൾ സ്റ്റേഷനിൽ പൊട്ടിത്തെറി. 30 പേർക്ക് പൊട്ടിത്തെറിയിൽ പരിക്കേറ്റു.
പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം രാവിലെ 8.30 നാണ് പൊട്ടിത്തെറിയുണ്ടായത്.
ഗ്യാസ് ലീക്കിനെ തുടർന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് റോം മേയർ റോബെർട്ടൊ ഗുവാൽതിയറി പറഞ്ഞു.