തേനീച്ച ആക്രമണം; ഇൻഡിഗോ വിമാനം പുറപ്പെട്ടത് ഒരു മണിക്കൂർ വൈകി
Wednesday, July 9, 2025 4:02 AM IST
സൂറത്ത്: തേനീച്ച കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂർ. സൂറത്ത് - ജയ്പൂർ ഇൻഡിഗോ വിമാനമാണ് ഒരു മണിക്കൂർ വൈകിയത്.
ലഗേജ് ഡോറിലാണ് തേനീച്ചക്കൂട്ടം എത്തിയത്. പിന്നാലെ അഗ്നിശമന വിഭാഗം വെള്ളം ചീറ്റിച്ചാണ് തേനീച്ചക്കൂട്ടത്തെ പായിച്ചത്.
"സൂറത്ത്-ജയ്പൂർ വിമാനം 6E-784 തേനീച്ചയുടെ ആക്രമണത്തെ തുടർന്ന് വൈകി. ഇത് ഞങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യമാണ്. അതിനാൽ ക്ലിയറൻസിന് ശേഷം വിമാനം പുറപ്പെട്ടു. പ്രോട്ടോക്കോളുകൾ പാലിച്ചു'. ഇൻഡിഗോ വക്താവ് എൻഡിടിവിയോട് പറഞ്ഞു.