അബ്ദുൽ റഹീമിന് ആശ്വാസം; കൂടുതൽ ശിക്ഷയില്ല, 20 വർഷം തടവ് ശരിവെച്ച് അപ്പീൽ കോടതി
Wednesday, July 9, 2025 3:31 PM IST
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന് ആശ്വാസം. കീഴ്ക്കോടതി വിധിച്ച 20 വർഷം തടവുശിക്ഷ ശരിവച്ച് അപ്പീൽ കോടതി.
അതേസമയം, ജയിലിൽ 19 വർഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. എന്നാൽ ആവശ്യമെങ്കിൽ പ്രതിഭാഗത്തിന് മേൽക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ മേയ് 26നാണ് 20 വർഷത്തെ തടവിന് വിധിച്ചുള്ള റിയാദ് ക്രിമിനൽ കോടതിയുടെ വിധിയുണ്ടായത്. ഇതിനു പിന്നാലെ ശിക്ഷ കൂട്ടണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂഷൻ അപ്പീലുമായി മേൽക്കോടതിയെ സമീപിക്കുകയായിരുന്നു.
സൗദി ബാലന് കൊല്ലപ്പെട്ട സംഭവത്തില്‍ റഹീമിന് 20 വര്‍ഷം തടവുശിക്ഷ മേയ് 26ന് കോടതി വിധിച്ചിരുന്നു. ഇതില്‍ 19 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയായി. ഇനി ഒരു വര്‍ഷം മാത്രമാണ് തടവുള്ളത്. അതിനിടയിലാണ് അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന് രംഗത്തുവന്നത്.