തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച പ​ഠി​പ്പു​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച് എ​സ്എ​ഫ്ഐ. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സം​ഘ​ർ​ഷ​ത്തി​ൽ എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ റി​മാ​ൻ​ഡ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ഠി​പ്പു​മു​ട​ക്കു​ന്ന​ത്.

സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഗ​വ​ർ​ണ​ർ കാ​വി വ​ത്ക​രി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് പോ​ലീ​സ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​റ​സ്റ്റി​ലാ​യ 30 പ്ര​വ​ർ​ത്ത​ക​രെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വ്യാ​ഴാ​ഴ്ച​ത്തെ പ​ഠി​പ്പു​മു​ട​ക്ക്.