അ​ക്കാ​പ്പെ​ല്ല​യി​ൽ ന​ന്മ നേ​ർ​ന്ന സോ​ദ​രി​മാ​ർ; വൈ​റ​ലാ​യി ഗാ​നം
നന്മ ​നേ​രും അ​മ്മ എ​ന്നാ​രം​ഭി​ക്കു​ന്ന മ​രി​യ​ൻ ഗാ​നം കേ​ൾ​ക്കാ​ത്ത​വ​ർ കു​റ​വാ​യി​രി​ക്കും. ഈ ​അ​ന​ശ്വ​ര​ഗാ​നം ഉ​പ​ക​ര​ണ​സം​ഗീ​ത​ത്തി​ന്‍റെ അ​ക​ന്പ​ടി​യി​ല്ലാ​തെ സ്വാ​ഭാ​വി​ക ശ​ബ്ദ​ങ്ങ​ൾ കൊ​ണ്ടു സ​വി​ശേ​ഷ​മാ​യ സം​ഗീ​ത വി​രു​ന്നാ​ക്കി​യ​പ്പോ​ൾ, സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ലോ​കം കേ​ട്ടു വി​സ്മ​യം​കൊ​ണ്ടു. മ​നോ​ഹ​ര​ഗാ​ന​ത്തി​ന് അ​ന​ശ്വ​ര​മാ​യ സ്വ​ര​പ്പ​ക​ർ​ച്ച.

സി​എം​സി കോ​ത​മം​ഗ​ലം പാ​വ​നാ​ത്മ പ്രോ​വി​ൻ​സി​ലെ സ​ന്യാ​സി​നി​മാ​രു​ടെ അ​ക്കാ​പ്പെ​ല്ലാ ശൈ​ലി​യി​ലെ സം​ഘാ​ലാ​പ​നം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ക​ണ്ട​തു പ​ത്തു ല​ക്ഷ​ത്തോ​ളം പേ​രാ​ണ്. നൂ​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പു യൂ​റോ​പ്പി​ൽ പ്ര​ചാ​രം നേ​ടി​യ അ​ക്കാ​പ്പെ​ല്ല സം​ഗീ​ത​ശൈ​ലി​യെ വീ​ണ്ടും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ഈ ​ഗാ​നാ​വ​ത​ര​ണ​ത്തി​ലൂ​ടെ. വ്യ​ത്യ​സ്ത​മാ​യ സം​ഗീ​താ​വി​ഷ്കാ​ര​ത്തി​ന്‍റെ അം​ഗീ​കാ​ര​മെ​ന്ന നി​ല​യി​ൽ യൂ​ണി​വേ​ഴ്സ​ൽ റെ​ക്കോ​ർ​ഡ്സ് ഫോ​റ​ത്തി​ന്‍റെ പു​ര​സ്കാ​രം ഈ ​അ​വ​ത​ര​ണ​ത്തി​നു ല​ഭി​ച്ചു.

20 സി​എം​സി സ​ന്യാ​സി​നി​മാ​ർ ചേ​ർ​ന്നാ​ണു ആ​ലാ​പ​നം ന​ട​ത്തി​യ​ത്. സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ൾ ഒ​ന്നു​പോ​ലും ഉ​പ​യോ​ഗി​ക്കാ​തെ ഇ​വ​ർ വാ​യ്കൊ​ണ്ടും കൈ​വി​ര​ലു​ക​ൾ കൊ​ണ്ടും രൂ​പ​പ്പെ​ടു​ത്തി​യ ശ​ബ്ദ​ങ്ങ​ളാ​ണ് അ​ക​ന്പ​ടി​യാ​യ​ത്. പാ​വ​നാ​ത്മാ പ്രോ​വി​ൻ​സ് മീ​ഡി​യ വി​ഭാ​ഗം ഒ​രു​ക്കി​യ ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യ​തു തൊ​ടു​പു​ഴ വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നും ക​ലാ​കാ​ര​നു​മാ​യ സാ​ജോ ജോ​സ​ഫ്.



സ​വി​ശേ​ഷ ദൗ​ത്യം

കീ ​ബോ​ർ​ഡി​ൽ ട്രാ​ക്കു​ക​ൾ രൂ​പ​പ്പെ​ടു​ത്തി ശ​ബ്ദ​വും താ​ള​വും സ്വാ​ഭാ​വി​ക സ്വ​ര​ങ്ങ​ൾ കൊ​ണ്ടു പു​നഃ​സൃ​ഷ്ടി​ക്കു​ക​യെ​ന്ന വ്യ​ത്യ​സ്ത​വും പ്ര​യാ​സ​മേ​റി​യ​തു​മാ​യ ദൗ​ത്യ​മാ​ണു സാ​ജോ ജോ​സ​ഫും സ​ന്യാ​സി​നി​മാ​രും ഏ​റ്റെ​ടു​ത്ത​ത്.

138 ട്രാ​ക്കു​ക​ൾ ഇ​തി​നാ​യി ക്ര​മ​പ്പെ​ടു​ത്തി. സു​പ്പീ​രി​യ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ സി​ബി ചെ​യ​ർ​മാ​നാ​യ സി​എം​സി വി​ഷ​ൻ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണു അ​ക്കാ​പെ​ല്ല ബ്രോ​ഡ്കാ​സ​റ്റ് ചെ​യ്ത​ത്. മീ​ഡി​യ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ആ​നി ഡേ​വി​സാ​ണ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ. ഫേ​സ്ബു​ക്ക്, വാ​ട്സ് ആ​പ്പ് ഉ​ൾ​പ്പ​ടെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഈ ​മ​രി​യ​ൻ ഗാ​നം അ​നേ​ക​ർ ആ​സ്വ​ദി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നു പാ​വ​നാ​ത്മ പ്രോ​വി​ൻ​സ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ന​വ്യ മ​രി​യ പ​റ​ഞ്ഞു.

ഇ​വ​ർ പാ​ട്ടു​കാ​ർ

സി​സ്റ്റ​ർ ലി​ൻ​ഡ, സി​സ്റ്റ​ർ ലി​സ ജോ​ർ​ജ്, സി​സ്റ്റ​ർ മ​രി​യ തെ​രേ​സ്, സി​സ്റ്റ​ർ ജോ​യ​ൽ, സി​സ്റ്റ​ർ വി​നീ​ത, സി​സ്റ്റ​ർ നി​മി​ഷ, സി​സ്റ്റ​ർ സീ​നോ​ൾ, സി​സ്റ്റ​ർ ലി​സ്ജോ, സി​സ്റ്റ​ർ സ​ജീ​വ, സി​സ്റ്റ​ർ ക്ലെ​യ​ർ​ലെ​റ്റ്, സി​സ്റ്റ​ർ അ​നി​ല, സി​സ്റ്റ​ർ ലി​സ്ബ​ത്ത്, സി​സ്റ്റ​ർ റി​നി ടോം, ​സി​സ്റ്റ​ർ ഷാ​രോ​ണ്‍ റോ​സ്, സി​സ്റ്റ​ർ റി​നി മ​രി​യ, സി​സ്റ്റ​ർ തേ​ജ​സ്, സി​സ്റ്റ​ർ അ​ഞ്ജ​ന, സി​സ്റ്റ​ർ റോ​സ്ന, സി​സ്റ്റ​ർ അ​ഞ്ജ​ലി, സി​സ്റ്റ​ർ അ​ജോ മ​രി​യ എ​ന്നി​വ​രാ​ണു അ​ക്കാ​പ്പെ​ല്ല​യി​ൽ ആ​ലാ​പ​നം ന​ട​ത്തി​യ​ത്. മീ​ഡി​യ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ മ​രി​യാ​ൻ​സി, മീ​ഡി​യ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ കാ​രു​ണ്യ, സി​സ്റ്റ​ർ ദീ​പ്തി, സി​സ്റ്റ​ർ സാ​ഫ​ല്യ എ​ന്നി​വ​രും ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചു.

അം​ഗീ​കാ​രം

കോ​ൽ​ക്ക​ത്ത ആ​സ്ഥാ​ന​മാ​യ യൂ​ണി​വേ​ഴ്സ​ൽ റെ​ക്കോ​ർ​ഡ്സ് ഫോ​റ​മാ​ണ് (യു​ആ​ർ​എ​ഫ്) നന്മ ​നേ​രും അ​മ്മ എ​ന്ന പാ​ട്ടി​ന്‍റെ പു​ന​രാ​വി​ഷ്കാ​ര​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി ആ​ദ​രി​ച്ച​ത്. അ​ക്കാ​പ്പെ​ല്ലാ ശൈ​ലി​യി​ൽ സ​ന്യാ​സി​നി​മാ​ർ വ്യ​ത്യ​സ്ത​മാ​യ സം​ഗീ​താ​വി​ഷ്കാ​രം ഒ​രു​ക്കി​യെ​ന്ന​തി​നാ​ണു പു​ര​സ്കാ​ര​മെ​ന്നു ജൂ​റി അം​ഗ​മാ​യ ഡോ. ​സു​നി​ൽ ജോ​സ​ഫ് ഗി​ന്ന​സ് പ​റ​ഞ്ഞു.

കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ യു​ആ​ർ​എ​ഫ് പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സാ​ധ്യ​മാ​ക്കി​യ വ​ലി​യ സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണ​മാ​ണു സി​എം​സി സ​ന്യാ​സി​നി​മാ​രു​ടെ ഈ ​ഗാ​ന​മെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു.

അ​ക്കാ​പ്പെ​ല്ല​യു​ടെ പാ​ര​ന്പ​ര്യം

ഉ​പ​ക​ര​ണ സം​ഗീ​ത​ത്തി​ന്‍റെ അ​ക​ന്പ​ടി​യി​ല്ലാ​തെ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്ന വ്യ​ത്യ​സ്ത​മാ​യ ഗാ​ന​ശാ​ഖ​യാ​ണ് അ​ക്കാ​പ്പെ​ല്ല. ചാ​പ്പ​ൽ രീ​തി എ​ന്നാ​ണ് ഈ ​ഇ​റ്റാ​ലി​യ​ൻ വാ​ക്കി​ന്‍റെ അ​ർ​ഥം.

19ാം നൂ​റ്റാ​ണ്ടി​ൽ യൂ​റോ​പ്പി​ലെ ചി​ല ദേ​വാ​ല​യ​ങ്ങ​ളി​ൽ ഗാ​നാ​ലാ​പ​ന​ത്തി​നു സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ക​ന്പ​ടി നി​ഷേ​ധി​ക്ക​പ്പെ​ട്ട​പ്പോ​ൾ ഒ​രു​കൂ​ട്ടം യു​വാ​ക്ക​ൾ ക​ണ്ഠ​നാ​ദ​ങ്ങ​ളി​ലൂ​ടെ​യും താ​ള​ത്തി​ലു​ള്ള കൈ​യ​ടി​ക​ളി​ലൂ​ടെ​യും അ​ക​ന്പ​ടി​യൊ​രു​ക്കി പാ​ടി​യ​താ​ണ് അ​ക്കാ​പ്പെ​ല്ല​യാ​യി രൂ​പ​പ്പെ​ട്ട​ത്.

ഇ​റ്റ​ലി​യി​ലെ ദേ​വാ​ല​യ​ങ്ങ​ളി​ലാ​ണ് അ​ക്കാ​പ്പെ​ല്ല ആ​ദ്യം ഉ​പ​യോ​ഗി​ച്ച​തും പ്ര​ചാ​രം നേ​ടി​യ​തും. സം​ഘ​മാ​യി ആ​ല​പി​ക്കാ​വു​ന്ന ഭ​ക്തി​ഗാ​ന​ങ്ങ​ൾ​ക്കാ​ണ് ഈ ​ശൈ​ലി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

സി​ജോ പൈ​നാ​ട​ത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123