ചൈനയിൽ വാട്ടർ തീം പാർക്കിൽ "രാക്ഷസ തിരമാല'; 44 പേർക്ക് പരിക്ക്
Thursday, August 1, 2019 10:49 AM IST
വടക്കൻ ചൈനയിലെ വാട്ടർ തീം പാർക്കിലുണ്ടായ അപകടത്തിൽ 44 പേർക്ക് പരിക്ക്. പാർക്കിലെ കൃത്രിമ സമുദ്രത്തിലെ തിരമാലയിൽ അകപ്പെട്ടാണ് ആളുകൾക്ക് പരിക്കേറ്റത്.
തിരമാല കൃത്രിമമായി സൃഷ്ടിക്കുന്ന യന്ത്രത്തിലുണ്ടായ തകരാർ മൂലം വലിയ തിരമാലകൾ ഉണ്ടായതാണ് അപകടത്തിനു കാരണമായത്. ഷൂയുണ് വാട്ടർ തീം പാർക്കിലായിരുന്നു സംഭവം.
സംഭവത്തെ തുടർന്നു പാർക്ക് അടച്ചു. വലിയ തിരമാലകളിൽ അകപ്പെട്ട് ആളുകൾക്ക് പരിക്കേൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.