താറാവ് ഒറ്റപ്പെട്ടു; ഇണയെ തേടി പരസ്യം നൽകി യുവാവ്
Friday, December 13, 2019 3:53 PM IST
തന്റെ താറാവിന് ഇണയെ തേടിയുള്ള യുവാവ് നൽകിയ പരസ്യം വൈറലാകുന്നു. അമേരിക്കയിലെ മെയിൻ സ്വദേശിയായ ക്രിസ് മോറിസ് എന്ന അധ്യാപകനാണ് ഈ പരസ്യം നൽകിയത്.
കുറച്ച് നാളുകൾക്ക് മുൻപ് താറാവിന്റെ ഇണയെ പൂച്ച പിടിച്ചിരുന്നു. ഇതോടെ ഒറ്റപ്പെട്ടു പോയ പ്രിയ താറാവിന്റെ ഏകാന്തത അവസാനിപ്പിക്കുവാനാണ് അദ്ദേഹം ഈ പരസ്യം നൽകിയത്. സമീപമുള്ള ഒരു കടയിലാണ് അദ്ദേഹം ഈ പരസ്യം പതിച്ചത്.
"താറാവ് താറാവിനെ തേടുന്നു. ഒറ്റക്കായി പോയ താറാവ് ഇണയെ തേടുന്നു. പങ്കാളി ഈയടുത്ത് മരിച്ചുപോയി'. അദ്ദേഹം പരസ്യത്തിൽ കുറിച്ചു. മെയിൽ വിലാസവും പരസ്യത്തിൽ എഴുതിയ അദ്ദേഹം ഗൗരവമുള്ള മറുപടികൾ മാത്രം നൽകിയാൽ മതി എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.