കൊ​റോ​ണ ഭീ​തി; വ​ധു വ​ര​ന്മാ​ര്‍ വീ​ഡി​യോ കോ​ളി​ലൂ​ടെ വി​വാ​ഹി​ത​രാ​യി
കോ​വി​ഡ് 19 വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യം മു​ഴു​വ​ന്‍ ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ഡി​യോ കോ​ളി​ലൂ​ടെ വ​ധു​വും വ​ര​നും വി​വാ​ഹി​ത​രാ​യി. ബീ​ഹാ​റി​ലെ പാ​റ്റ്‌​ന​യി​ലാ​ണ് സം​ഭ​വം.

ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​വാ​ഹം വീ​ഡി​യോ കോ​ളി​ലൂ​ടെ ന​ട​ത്താ​ന്‍ വ​ധു​വി​ന്റെ​യും വ​ര​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ള്‍ തീ​രു​മാ​നി​ച്ച​ത്. വി​വാ​ഹ​ത്തി​ന്‍റെ 63 സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.