ആരാധകനെ തൊപ്പി കൊണ്ട് അടിച്ച് ഷാക്കിബ് അല്‍ ഹസന്; വീഡിയോ
Saturday, March 11, 2023 12:23 PM IST
ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ സുപരിചിതനാണ് ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീം നിലവില്‍ വലിയ പേരാണ് നേടുന്നത്. അതിനാല്‍ത്തന്നെ ഷക്കീബിനുള്ള ആരാധകവൃന്തം ദിനംതോറും വര്‍ധിക്കുകയാണ്.
അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയില്‍ അദ്ദേഹത്തിന്റെ ശാന്തത നഷ്ടപ്പെടുന്നതായി കാണാം.
ദൃശ്യങ്ങളില്‍ ഒരു ജനക്കൂട്ടത്തിനിടയിലൂടെ നടക്കുകയാണ് ഷക്കീബ്. ആളുകള്‍ അദ്ദേഹത്തിനടുത്തെത്താന്‍ തിരക്ക് കൂട്ടുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടാണ് ആളിനെ നിയന്ത്രിക്കുന്നത്.
ഇതിനിടയില്‍ തിരക്ക്കൂട്ടുന്ന ഒരാളെ ഷക്കീബ് തന്റെ തൊപ്പിയൂരി മര്‍ദിക്കുകയാണ്. ശേഷം ഇദ്ദേഹം നടന്നുമറയുന്നു. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. ചിലര്‍ ഈ പെരുമാറ്റത്തെ വിമര്‍ശിക്കുമ്പോള്‍ മറ്റുചിലര്‍ ഇതിനെ ന്യായീകരിക്കുകയാണ്.