Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍

1 ARTICLE

Written Articles

NRI

നാ​റ്റോ മേ​ഖ​ല​യി​ല്‍ ആ​ശ​ങ്ക; റ​ഷ്യ​ന്‍ ക്രൂ​യി​സ് മി​സൈ​ലു​ക​ളും ഡ്രോ​ണും പോ​ള​ണ്ടി​ല്‍ പ​തി​ച്ചു; 42 ന​ഗ​ര​ങ്ങ​ളി​ല്‍ വ്യോ​മാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പ്
വാ​ഴ്സോ: നാ​റ്റോ സ​ഖ്യ​രാ​ജ്യ​മാ​യ പോ​ള​ണ്ടി​ന്‍റെ വ്യോ​മാ​തി​ര്‍​ത്തി ലം​ഘി​ച്ച് റ​ഷ്യ​ന്‍ ക്രൂ​യി​സ് മി​സൈ​ലു​ക​ളും ഡ്രോ​ണും പോ​ളി​ഷ് മ​ണ്ണി​ല്‍ പ​തി​ച്ച​ത് യൂ​റോ​പ്പി​ല്‍ ക​ടു​ത്ത യു​ദ്ധ​ഭീ​തി പ​ര​ത്തു​ന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ തെ​ക്കു​കി​ഴ​ക്ക​ന്‍ പോ​ള​ണ്ടി​ലെ 42 ജി​ല്ല​ക​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും അ​ധി​കൃ​ത​ര്‍ അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വും വ്യോ​മാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പും പു​റ​പ്പെ​ടു​വി​ച്ചു. ര​ണ്ട് റ​ഷ്യ​ന്‍ കെഎച്ച്101 ക്രൂ​യി​സ് മി​സൈ​ലു​ക​ളും ഒ​രു ഡ്രോ​ണു​മാ​ണ് പോ​ള​ണ്ടി​ല്‍ ത​ക​ര്‍​ന്നു​വീ​ണ​തെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി വ്ലാ​ഡി​സ്ലാ​വ് കൊ​സി​നി​യാ​ക്-​കാ​മി​ഷ് അ​റി​യി​ച്ചു. മ​നഃ​പൂ​ര്‍​വ​മു​ള്ള ആ​ക്ര​മ​ണ​മെ​ന്ന് ഡോ​ണ​ള്‍​ഡ് ട​സ്ക് മി​സൈ​ലു​ക​ള്‍ പ​തി​ച്ച​ത് വെ​റു​മൊ​രു അ​ബ​ദ്ധ​മാ​ണെ​ന്ന് ആ​രും ക​രു​തേ​ണ്ട​തി​ല്ലെ​ന്നും ഇ​തി​ന് പി​ന്നി​ല്‍ കൃ​ത്യ​മാ​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്നും പോ​ളി​ഷ് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ള്‍​ഡ് ട​സ്ക് വ്യ​ക്ത​മാ​ക്കി. വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു, സൈ​റ​ണു​ക​ള്‍ മു​ഴ​ങ്ങി അ​പ​ക​ട​സാ​ധ്യ​ത​യെ തു​ട​ര്‍​ന്ന് പോ​ള​ണ്ടി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​പാ​യ സൈ​റ​ണു​ക​ള്‍ മു​ഴ​ങ്ങി. സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി റീ​ഷോ​വ്-ജാ​സി​യോ​ങ്ക വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വയ്​ക്കു​ക​യും ക​ണ്‍​ട്രോ​ള്‍ ട​വ​റി​ല്‍ നി​ന്ന് ജീ​വ​ന​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തു. ജ​ന​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര ജാ​ഗ്ര​താ നി​ര്‍​ദേശം: പോ​ളി​ഷ് സ​ര്‍​ക്കാ​രി​ന്‍റെ സു​ര​ക്ഷാ കേ​ന്ദ്രം ജ​ന​ങ്ങ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ലേ​ക്ക് അ​ടി​യ​ന്ത​ര എ​സ്എം​എ​സ് മു​ന്ന​റി​യി​പ്പു​ക​ള്‍ അ​യ​ച്ചു. നോ​വി ലി​പോ​വി​ക് മേ​ഖ​ല​യി​ല്‍ ത​ക​ര്‍​ന്നു​വീ​ണ അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്ക് തീ​പി​ടി​ച്ച​താ​യും വി​ദ​ഗ്ധ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​കു​ന്ന​ത് വ​രെ ആ​രും ഇ​തി​ന​ടു​ത്തേ​ക്ക് പോ​ക​രു​തെ​ന്നും പ്രാ​ദേ​ശി​ക ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഏ​ഴ് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ വ​രെ സ്ഫോ​ട​ന​ശ​ബ്ദം കേ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. യു​ക്രെ​യ്നി​ലെ ക​ന​ത്ത ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ യു​ക്രെ​യ്ന്‍ ത​ല​സ്ഥാ​ന​മാ​യ കീ​വി​ലും ലി​വീ​വി​ലും റ​ഷ്യ ന​ട​ത്തി​യ ശ​ക്ത​മാ​യ ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് പോ​ള​ണ്ടി​ലും മി​സൈ​ലു​ക​ള്‍ പ​തി​ച്ച​ത്. യു​ക്രെ​യ്നി​ലെ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ അ​ഞ്ച് പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. നി​ല​വി​ല്‍ വ്യോ​മാ​ക്ര​മ​ണ ഭീ​ഷ​ണി ഒ​ഴി​ഞ്ഞ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നാ​റ്റോ രാ​ജ്യ​മാ​യ പോ​ള​ണ്ടി​ന്‍റെ സു​ര​ക്ഷ ലം​ഘി​ക്ക​പ്പെ​ട്ട​ത് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ വ​ലി​യ ന​യ​ത​ന്ത്ര-​സൈ​നി​ക ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.
November 23, 2026
Corehub Up