കെ.എം.ആദിദേവ്
കോഴിക്കോട്: ശിശുദിനാഘോഷത്തിനിടെ സ്കൂളില്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കോഴിക്കോട് പൂവാട്ടുപറമ്പ് എടിഎഎം എഎല്‍പി സ്കൂള്‍ വിദ്യാര്‍ഥിയും കൊളായി മീത്തല്‍ ബിജുവിന്റെ മകളുമായ കെ.എം.ആദിദേവ് (ഏഴ്) ആണ് മരിച്ചത്.
തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശിശുദിനത്തോടനുബന്ധിച്ച് സ്കൂളില്‍ നടന്ന പരിപാടിക്കിടെയാണ് ആദിദേവ് കുഴഞ്ഞുവീണത്. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അമ്മ: പ്രബിഷ. സഹോദരി: അക്ഷര.
Tags : Death Student Tragic Death Kozhikode