x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കണം; സിൻഡിക്കേറ്റിൽ ആവശ്യവുമായി കെ. പ്രേംകുമാർ എംഎൽഎ

വെബ് ഡെസ്ക്
Published: November 20, 2026 04:58 PM IST | Updated: November 20, 2026 05:01 PM IST

പ്രതീകാത്മക ചിത്രം

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികളുടെ നടപടി പിൻവലിക്കണമെന്ന് സിൻഡിക്കേറ്റ് യോഗത്തിൽ കെ. പ്രേംകുമാർ എംഎൽഎ. എന്നാൽ വിഷയത്തിൽ ഹൈക്കോടതി വിധി വരട്ടെയെന്നും അതിനനുസരിച്ച് തീരുമാനമെടുക്കാമെന്നും മറ്റ് ചർച്ചകൾ നിലവിലില്ലെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.

സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷം ഓരോ വിദ്യാർഥിയുടെയും പങ്ക് പ്രത്യേകം വിലയിരുത്തി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതെന്ന് സർവകലാശാല നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

അതേസമയം, സസ്പെൻഷൻ നടപടി ശരിവച്ച അന്വേഷണസമിതിയുടെ തീരുമാനം ഏകപക്ഷീയമാണെന്നും തങ്ങളുടെ ഭാഗം കേൾക്കാതെയാണ് തീരുമാനമെടുത്തതെന്നുമാണ് വിദ്യാർഥികളുടെ ആരോപണം.

Tags : Education Student Suspensions MLA K. Premkumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up