പ്രതീകാത്മക ചിത്രം
കണ്ണൂർ: പാനൂരിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മൂന്ന് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. പാനൂർ ബസ് സ്റ്റാൻഡിനു സമീപത്തുവെച്ച് എട്ടാം ക്ലാസ്, ഒമ്പതാം ക്ലാസ് വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിലാണ് ആക്രമണം നടന്നത്.
"നിന്നെ വെറുതെ വിടില്ല" എന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് കുട്ടിയെ മർദിച്ചതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. കല്ലുകൊണ്ട് മുഖത്ത് അടിച്ചതായും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കല്ലേറിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
Tags : Panoor case student assaulted case