സംസ്ഥാനത്ത് 71.27% പോ​ളിം​ഗ്
സംസ്ഥാനത്ത് 71.27% പോ​ളിം​ഗ്
Tuesday, April 30, 2024 1:56 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് പോ​​​​ളിം​​​​ഗ് ദി​​​​ന​​​​ത്തി​​​​ൽ 71.27 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. സം​​​​സ്ഥാ​​​​ന​​​​ത്ത് ആ​​​​കെ​​​​യു​​​​ള്ള 2,77,49,158 വോ​​​​ട്ട​​​​ർ​​​​മാ​​​​രി​​​​ൽ 1,97,77478 പേ​​​​രാ​​​​ണ് പോ​​​​ളിം​​​​ഗ് ബൂ​​​​ത്തു​​​​ക​​​​ളി​​​​ലെ​​​​ത്തി ഇ​​​​ല​​​​‌ക‌്ട്രോ​​​​ണി​​​​ക് വോ​​​​ട്ടിം​​​​ഗ് യ​​​​ന്ത്ര​​​​ങ്ങ​​​​ൾ വ​​​​ഴി വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഇ​​​​വ​​​​രി​​​​ൽ 94,75,090 പേ​​​​ർ പു​​​​രു​​​​ഷ വോ​​​​ട്ട​​​​ർ​​​​മാ​​​​രും 1,0302238 പേ​​​​ർ സ്ത്രീ ​​​​വോ​​​​ട്ട​​​​ർ​​​​മാ​​​​രും 150 പേ​​​​ർ ഭി​​​​ന്ന​​​​ലിം​​​​ഗ വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​മാ​​​​ണ്. വീ​​​​ട്ടി​​​​ൽ വോ​​​​ട്ട് ചെ​​​​യ്ത​​​​വ​​​​രും ത​​​​പാ​​​​ൽ വോ​​​​ട്ടും സൈ​​​​നി​​​​ക​​​​രു​​​​ടെ സ​​​​ർ​​​​വീ​​​​സ് വോ​​​​ട്ടും ഇ​​​​തി​​​​നു പു​​​​റ​​​​മേ​​​​യാ​​​​ണ്.

ആ​​​​ബ്സ​​​​ന്‍റീ വോ​​​​ട്ട​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 1,80,865 വോ​​​​ട്ടും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഡ്യൂ​​​​ട്ടി​​​​യു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 41,904 പോ​​​​സ്റ്റ​​​​ൽ വോ​​​​ട്ടും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

സം​​​​സ്ഥാ​​​​ന​​​​ത്തെ 20 ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം പോ​​​​ളിം​​​​ഗ് ന​​​​ട​​​​ന്ന​​​​ത് വ​​​​ട​​​​ക​​​​ര മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലാ​​​​ണ്. 78.41 ശ​​​​ത​​​​മാ​​​​നം. 1,11,4950 വോ​​​​ട്ട​​​​ർ​​​​മാ​​​​ർ വ​​​​ട​​​​ക​​​​ര​​​​യി​​​​ൽ വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. പ​​​​ത്ത​​​​നം​​​​തി​​​​ട്ട മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലാ​​​​ണ് ഏ​​​​റ്റ​​​​വും കു​​​​റ​​​​വ് വോ​​​​ട്ടിം​​​​ഗ് ന​​​​ട​​​​ന്ന​​​​ത്. 63.37 ശ​​​​ത​​​​മാ​​​​നം. 14,29700 വോ​​​​ട്ട​​​​ർ​​​​മാ​​​​രി​​​​ൽ 9,06051 വോ​​​​ട്ട​​​​ർ​​​​മാ​​​​ർ മാ​​​​ത്ര​​​​മാ​​​​ണ് പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ൽ വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

85 വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ൽ പ്രാ​​​​യ​​​​മാ​​​​യ​​​​വ​​​​ർ, ഭി​​​​ന്ന​​​​ശേ​​​​ഷി വോ​​​​ട്ട​​​​ർ​​​​മാ​​​​ർ, കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ത​​​​ർ, അ​​​​വ​​​​ശ്യ​​​​സേ​​​​വ​​​​ന വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ ജോ​​​​ലി​​​​ക്കാ​​​​ർ എ​​​​ന്നി​​​​വ​​​​രാ​​​​ണ് ആ​​​​ബ്സ​​​​ന്‍റീ വോ​​​​ട്ട​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. വീ​​​​ട്ടി​​​​ൽ വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​വ​​​​രും അ​​​​വ​​​​ശ്യ​​​​സേ​​​​വ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഒ​​​​രു​​​​ക്കി​​​​യ വോ​​​​ട്ട​​​​ർ ഫെ​​​​സി​​​​ലി​​​​റ്റ​​​​ഷേ​​​​ൻ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തി(​​​​വി​​​​എ​​​​ഫ്സി) വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​വ​​​​രും ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടും.


ആ​​​​ബ്സ​​​​ന്‍റീ വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ മ​​​​ണ്ഡ​​​​ലം തി​​​​രി​​​​ച്ചു​​​​ള്ള ക​​​​ണ​​​​ക്ക് ഇ​​​​ങ്ങ​​​​നെ:

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം-8,006, ആ​​​​റ്റി​​​​ങ്ങ​​​​ൽ-11,883, കൊ​​​​ല്ലം-8,599, ആ​​​​ല​​​​പ്പു​​​​ഴ-11,842, മാ​​​​വേ​​​​ലി​​​​ക്ക​​​​ര-12,049, പ​​​​ത്ത​​​​നം​​​​തി​​​​ട്ട-12,138, കോ​​​​ട്ട​​​​യം-11,965, ഇ​​​​ടു​​​​ക്കി-7,728, എ​​​​റ​​​​ണാ​​​​കു​​​​ളം-5,531, ചാ​​​​ല​​​​ക്കു​​​​ടി-4,339, തൃ​​​​ശൂ​​​​ർ-9,133, മ​​​​ല​​​​പ്പു​​​​റം-6,013, പൊ​​​​ന്നാ​​​​നി-5,330, പാ​​​​ല​​​​ക്കാ​​​​ട്-7,630, ആ​​​​ല​​​​ത്തൂ​​​​ർ-8,936, കോ​​​​ഴി​​​​ക്കോ​​​​ട്-9,524, വ​​​​ട​​​​ക​​​​ര-10,059, വ​​​​യ​​​​നാ​​​​ട്-8,100, ക​​​​ണ്ണൂ​​​​ർ-12,521, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്- 9,539.

പോ​​​​സ്റ്റ​​​​ൽ ബാ​​​​ല​​​​റ്റി​​​​ൽ വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഡ്യൂ​​​​ട്ടി​​​​യു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ എ​​​​ണ്ണം 41,904 ആ​​​​ണ്. വി​​​​എ​​​​ഫ്സി​​​​ക​​​​ളി​​​​ൽ വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​വ​​​​രു​​​​ടെ എ​​​​ണ്ണ​​​​മാ​​​​ണി​​​​ത്.

മ​​​​ണ്ഡ​​​​ലാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള​​​​ള ത​​​​പാ​​​​ൽ വോ​​​​ട്ടു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ഇ​​​​ങ്ങ​​​​നെ:

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം-3,449, ആ​​​​റ്റി​​​​ങ്ങ​​​​ൽ-2,227, കൊ​​​​ല്ലം-3,468, ആ​​​​ല​​​​പ്പു​​​​ഴ-3,162, മാ​​​​വേ​​​​ലി​​​​ക്ക​​​​ര-3,525, പ​​​​ത്ത​​​​നം​​​​തി​​​​ട്ട-1,918, കോ​​​​ട്ട​​​​യം-2,413, ഇ​​​​ടു​​​​ക്കി-1,107, എ​​​​റ​​​​ണാ​​​​കു​​​​ളം-1,185, ചാ​​​​ല​​​​ക്കു​​​​ടി-1,428, തൃ​​​​ശൂ​​​​ർ-1,931, മ​​​​ല​​​​പ്പു​​​​റം-1,007, പൊ​​​​ന്നാ​​​​നി-1,117, പാ​​​​ല​​​​ക്കാ​​​​ട്-1,668, ആ​​​​ല​​​​ത്തൂ​​​​ർ-1,843, കോ​​​​ഴി​​​​ക്കോ​​​​ട്-2,341, വ​​​​ട​​​​ക​​​​ര-2,800, വ​​​​യ​​​​നാ​​​​ട്-1477, ക​​​​ണ്ണൂ​​​​ർ-2,384, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്-1454.

സൈ​​​​നി​​​​ക​​​​ർ​​​​ക്കു​​​​ള്ള സ​​​​ർ​​​​വീ​​​​സ് വോ​​​​ട്ടി​​​​ന് 57,849 സൈ​​​​നി​​​​ക​​​​രാ​​​​ണ് ഇ​​​​ക്കു​​​​റി അ​​​​പേ​​​​ക്ഷി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ 8277 വോ​​​​ട്ട​​​​ർ​​​​മാ​​​​രാ​​​​ണ് ഏ​​​​പ്രി​​​​ൽ 27 വ​​​​രെ വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി അ​​​​യ​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

വോ​​​​ട്ടെ​​​​ണ്ണ​​​​ൽ തു​​​​ട​​​​ങ്ങു​​​​ന്ന​​​​ത് വ​​​​രെ സ​​​​ർ​​​​വീ​​​​സ് വോ​​​​ട്ട് സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​തെ​​​​ര​​​​ഞ്ഞെടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ സ​​​​ഞ്ജ​​​​യ് കൗ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.