പോപ്പുലർ ഫ്രണ്ടുമായി കോ​ണ്‍​ഗ്ര​സ് കൈ​കോ​ർ​ത്തെന്നു മോ​ദി
പോപ്പുലർ ഫ്രണ്ടുമായി കോ​ണ്‍​ഗ്ര​സ്  കൈ​കോ​ർ​ത്തെന്നു മോ​ദി
Monday, April 29, 2024 3:50 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: വ​​​​യ​​​​നാ​​​​ട്ടി​​​​ൽ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ വി​​​​ജ​​​​യ​​​​ത്തി​​​​നാ​​​​യി പോ​​​​പ്പു​​​​ല​​​​ർ ഫ്ര​​​​ണ്ടു​​​​മാ​​​​യി കോ​​​​ണ്‍​ഗ്ര​​​​സ് കൈ​​​​കോ​​​​ർ​​​​ത്തെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി.

ദ​​​​ക്ഷി​​​​ണ ഗോ​​​​വ​​​​യി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് റാ​​​​ലി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശം. ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്ന​​​​തു മു​​​​ത​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തെ ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന നി​​​​ല വ​​​​ഷ​​​​ളാ​​​​യെ​​​​ന്നും മോ​​​​ദി ആ​​​​രോ​​​​പി​​​​ച്ചു.

ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ ക​​​​ഫേ​​​​യി​​​​ൽ ബോം​​​​ബ് സ്ഫോ​​​​ട​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​പ്പോ​​​​ഴും കോ​​​​ണ്‍​ഗ്ര​​​​സ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ത് കാ​​​​ര്യ​​​​മാ​​​​യി എ​​​​ടു​​​​ത്തി​​​​ല്ല. സി​​​​ലി​​​​ണ്ട​​​​ർ സ്ഫോ​​​​ട​​​​നം എ​​​​ന്നു​​​​പോ​​​​ലും അ​​​​വ​​​​ർ ആ​​​​ദ്യം വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ചു. തീ​​​​വ്ര​​​​വാ​​​​ദ​​​​ത്തെ പി​​​​ന്തു​​​​ണ​​​​ച്ച ദേ​​​​ശ​​​​വി​​​​രു​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ നി​​​​രോ​​​​ധി​​​​ത പി​​​​എ​​​​ഫ്ഐ​​​​യെ വോ​​​​ട്ടി​​​​നു​​വേ​​​​ണ്ടി കോ​​​​ണ്‍​ഗ്ര​​​​സ് പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ക​​​​യാ​​​​ണ്- മോ​​​​ദി ആ​​​​രോ​​​​പി​​​​ച്ചു.


കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ന്‍റെ വി​​​​ദേ​​​​ശയാ​​​​ത്ര​​​​ക​​​​ൾ ഒ​​​​രു എ​​​​ക്സ്റേ മെ​​​​ഷീ​​​​ൻ കൊ​​​​ണ്ടു​​​​വ​​​​രാ​​​​നാ​​​​ണെ​​​​ന്നും മോ​​​​ദി​​​​ പ​​​​രി​​​​ഹ​​​​സി​​​​ച്ചു. കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ എ​​​​ക്സ്​​​​റേ എ​​​​ടു​​​​ക്കും. വ​​​​സ്തു​​​​വ​​​​ക​​​​ക​​​​ൾ, ബാ​​​​ങ്ക് ലോ​​​​ക്ക​​​​റു​​​​ക​​​​ൾ, ഭൂ​​​​മി​​​​ക​​​​ൾ, വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ, സ്ത്രീ​​​​ക​​​​ളു​​​​ടെ ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ൾ, സ്വ​​​​ർ​​ണം, മം​​​​ഗ​​ല്യ​​​​സൂ​​​​ത്രം എ​​​​ന്നി​​​​വ എ​​​​ക്സ് റേ ​​​​ചെ​​​​യ്യും. എ​​​​ല്ലാ വീ​​​​ടു​​​​ക​​​​ളും റെ​​​​യ്ഡ് ചെ​​​​യ്യു​​​​ക​​​​യും നി​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​​ത്തു​​​​ക്ക​​​​ൾ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും. അ​​​​ങ്ങ​​​​നെ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കു​​​​ന്ന സ​​​​ന്പ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ വോ​​​​ട്ട് ബാ​​​​ങ്കി​​​​നു വി​​​​ത​​​​ര​​​​ണം ചെ​​​​യ്യും. കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​പ​​​​ക​​​​ട​​​​കര​​​​മാ​​​​യ വോ​​​​ട്ട് ബാ​​​​ങ്ക് രാ​​​​ഷ്‌ട്രീയ​​​​മാ​​​​ണ് ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്നും മോ​​​​ദി കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.