മ​ഹാ​ദേ​വ് വാ​തു​വയ്പ് ആ​പ്പ് കേ​സ്: ന​ട​ൻ സാ​ഹി​ൽ ഖാ​ൻ അ​റ​സ്റ്റി​ൽ
മ​ഹാ​ദേ​വ് വാ​തു​വയ്പ് ആ​പ്പ് കേ​സ്: ന​ട​ൻ സാ​ഹി​ൽ ഖാ​ൻ അ​റ​സ്റ്റി​ൽ
Monday, April 29, 2024 3:50 AM IST
മും​​​​ബൈ: മ​​​​ഹാ​​​​ദേ​​​​വ് വാ​​​​തു​​​​വ​​യ്പ് ആ​​​​പ്പ് കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ന​​​​ട​​​​ൻ സാ​​​​ഹി​​​​ൽ ഖാ​​​​നെ മും​​​​ബൈ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഛത്തീ​​​​സ്ഗ​​​​ഡിൽ​​ മും​​​​ബൈ പോ​​​​ലീ​​​​സ് സൈ​​​​ബ​​​​ർ സെ​​​​ല്ലി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​മാ​​​​ണ് താ​​​​ര​​​​ത്തെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ജാ​​​​മ്യം തേ​​​​ടി​​​​യു​​​​ള്ള സാ​​​​ഹി​​​​ൽ ഖാ​​​​ന്‍റെ ഹ​​​​ർ​​​​ജി മും​​​​ബൈ ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി​​​​യ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് അ​​​​റ​​​​സ്റ്റ്. മും​​​​ബൈ​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന ന​​​​ട​​​​നെ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കും. കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് രൂ​​​​പീ​​​​ക​​​​രി​​​​ച്ച പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം (എ​​​​സ്ഐ​​​​ടി) ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം സാ​​​​ഹി​​​​ലി​​​​നെ ചോ​​​​ദ്യം ചെ​​​​യ്തി​​​​രു​​​​ന്നു.

സ്റ്റൈ​​​​ൽ, എ​​​​ക്സ്ക്യൂ​​​​സ് മീ ​​​​തു​​​​ട​​​​ങ്ങി​​​​യ ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ശ്ര​​​​ദ്ധേ​​​​യ​​​​നാ​​​​യ സാ​​​​ഹി​​​​ൽ ഖാ​​​​ൻ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ ഇ​​​​ൻ​​​​ഫ്ളു​​​​വ​​​​ൻ​​​​സ​​​​ർ​​​​കൂ​​​​ടി​​​​യാ​​​​ണ്. 15,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ അ​​​​ഴി​​​​മ​​​​തി​​​​യാ​​​​ണ് മ​​​​ഹാ​​​​ദേ​​​​വ് വാ​​​​തു​​​​വ​​യ്പ് ആ​​​​പ്പ് കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ന​​​​ട​​​​ന്ന​​​​ത്. ഛത്തീ​​​​സ്ഗ​​​​ഡി​​​​ലെ ചി​​​​ല സാ​​​​ന്പ​​​​ത്തി​​​​ക, റി​​​​യ​​​​ൽ എ​​​​സ്റ്റേ​​​​റ്റ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും വി​​​​വാ​​​​ദ​​​​മാ​​​​യ മ​​​​ഹാ​​​​ദേ​​​​വ് വാ​​​​തു​​​​വ​​യ്പ് ആ​​​​പ്പി​​​​ന്‍റെ പ്ര​​​​മോ​​​​ട്ട​​​​ർ​​​​മാ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ന​​​​ധി​​​​കൃ​​​​ത ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ എ​​​​സ്ഐ​​​​ടി അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.


മ​​​​ഹാ​​​​ദേ​​​​വ് ആ​​​​പ്പി​​​​ന്‍റെ ഉ​​​​പ ആ​​​​പ്പി​​​​ന്‍റെ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു എ​​​​ന്ന കാ​​​​ര​​​​ണ​​​​ത്താ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ ഹാ​​​​ജ​​​​രാ​​​​കാൻ ഈ​​​​യാ​​​​ഴ്ച ന​​​​ടി ത​​​​മ​​​​ന്ന​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. യു​​​​എ​​​​ഇ​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണു മ​​​​ഹാ​​​​ദേ​​​​വ് ഓ​​​​ണ്‍​ലൈ​​​​ൻ ബു​​​​ക്ക് ആ​​​​പ്പി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഇ​​​​ഡി ഇ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം നേ​​​​ര​​​​ത്തേ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.