ആം ആദ്മിയുടെ പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശം
ആം ആദ്മിയുടെ പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശം
Monday, April 29, 2024 3:50 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഗാ​ന​ത്തി​ൽ മാ​റ്റം​വ​രു​ത്താ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മാ​ർ​ഗ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​നു​സ​രി​ച്ചു​ള്ള ഗാ​ന​മ​ല്ല പു​റ​ത്തി​റ​ക്കി​യ​ത് എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.

എ​ന്നാ​ൽ, കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രേ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​തി​നാ​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് മ​ന്ത്രി​യും ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വു​മാ​യ അ​തി​ഷി മ​ർ​ലേ​ന ആ​രോ​പി​ച്ചു. ഒ​രു പാ​ർ​ട്ടി​യു​ടെ പ്ര​ചാ​ര​ണ ഗാ​ന​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​ണെ​ന്ന് അ​തി​ഷി പ​റ​ഞ്ഞു. ഗാ​നം ഒ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യെ വി​മ​ർ​ശി​ക്കു​ക​യോ മാ​തൃ​ക പെ​രു​മാ​റ്റച്ച​ട്ടം ലം​ഘി​ക്കു​ക​യോ ചെ​യ്തി​ല്ല. വ​സ്തു​ത​ക​ൾ മാ​ത്ര​മാ​ണ് അ​തി​ലു​ള്ള​ത്. എ​ങ്കി​ലും ക​മ്മീ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു. എന്നാൽ, ബി​ജെ​പി​യു​ടെ ച​ട്ട​ലം​ഘ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​മ്മീ​ഷ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​തി​ഷി പ​റ​ഞ്ഞു.


1994​ലെ കേ​ബി​ൾ ടെ​ലി​വി​ഷ​ൻ നെ​റ്റ്‌​വ​ർ​ക്ക് നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് ഗാ​ന​ത്തി​ന്‍റെ ഉ​ള്ള​ട​ക്ക​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഗാ​ന​ത്തി​ൽ മാ​റ്റം​വ​രു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ര​ണ്ട് മി​നി​റ്റി​ല​ധി​കം ദൈ​ർ​ഘ്യ​മു​ള്ള ’ജ​യി​ൽ കാ ​ജ​വാ​ബ് വോ​ട്ട് സേ’ (​ജ​യി​ലി​നു​ള്ള മ​റു​പ​ടി വോ​ട്ടി​ലൂ​ടെ) എ​ന്ന ഗാ​നം എ​ഴു​തി ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് പാ​ർ​ട്ടി എം​എ​ൽ​എ ദി​ലീ​പ് പാ​ണ്ഡെ​യാ​ണ്. വ്യാ​ഴാ​ഴ്ച​യാ​ണ് ഗാ​നം പു​റ​ത്തു​വി​ട്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.