അണ്ണാമലയ്ക്കെതിരേയുള്ള കേസിൽ സുപ്രീംകോടതി സ്റ്റേ
അണ്ണാമലയ്ക്കെതിരേയുള്ള  കേസിൽ സുപ്രീംകോടതി സ്റ്റേ
Tuesday, April 30, 2024 1:41 AM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ ത​മി​ഴ്നാ​ട് ബി​ജെ​പി നേ​താ​വ് കെ. ​അ​ണ്ണാ​മ​ലൈ​യ്ക്കെ​തി​രാ​യ വി​ചാ​ര​ണ​യു​ടെ സ്റ്റേ ​സു​പ്രീം​കോ​ട​തി സെ​പ്റ്റം​ബ​ർ വ​രെ നീ​ട്ടി.

വി​ചാ​ര​ണ കോ​ട​തി​യു​ടെ ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്ക​മാ​ണെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ണ്ണാ​മ​ലൈ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ സ്റ്റേ. ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന സെ​പ്റ്റം​ബ​ർ വ​രെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് തു​ട​രു​മെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന​യു​ടെ​യും ദീ​പാ​ങ്ക​ർ ദ​ത്ത​യു​ടെ​യും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

പ​ട​ക്കം നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത് ഒ​രു ക്രൈ​സ്ത​വ എ​ൻ​ജി​ഒ ആ​ണെ​ന്ന് അ​ണ്ണാ​മ​ലൈ ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​ത് വി​വാ​ദ​മാ​കു​ക​യും വി​ദ്വേ​ഷം വ​ള​ർ​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​ക​ൾ അ​ണ്ണാ​മ​ലൈ ന​ട​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ച് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​യ വി. ​പി​യൂ​ഷ് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.


പ്ര​ഥ​മ​ദൃ​ഷ്‌ട്യാ അ​ണ്ണാ​മ​ലൈ​ക്കെ​തി​രേ കേ​സ് ക​ണ്ടെ​ത്തി​യ ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ സ​മ​ൻ​സ് അ​യ​യ്ക്കു​ക​യും ന​ട​പ​ടി ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഈ ​ന​ട​പ​ടി​യി​ൽ അ​ണ്ണാ​മ​ലൈ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഹൈ​ക്കോ​ട​തി ഹ​ർ​ജി ത​ള്ളി. ഇ​തി​നെ​തി​രേ​യാ​ണ് അ​ണ്ണാ​മ​ലൈ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.