മ​ത​ത്തി​ന്‍റെ പേ​രി​ൽ കോ​ണ്‍​ഗ്ര​സ് സം​വ​ര​ണം ന​ട​ത്തു​ന്നു: മോദി
മ​ത​ത്തി​ന്‍റെ പേ​രി​ൽ കോ​ണ്‍​ഗ്ര​സ് സം​വ​ര​ണം ന​ട​ത്തു​ന്നു: മോദി
Tuesday, April 30, 2024 1:41 AM IST
ബാ​​​​ഗ​​​​ൽ​​​​കോ​​​​ട്ട് (ക​​​​ർ​​​​ണാ​​​​ട​​​​ക): വോ​​​​ട്ട് ബാ​​​​ങ്ക് രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​നു വേ​​​​ണ്ടി കോ​​​​ണ്‍​ഗ്ര​​​​സ് രാ​​​​ജ്യ​​​​ത്ത് മ​​​​ത​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ സം​​​​വ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി.

ബാ​​​​ഗ​​​​ൽ​​​​കോ​​​​ട്ടി​​​​ൽ മെ​​​​ഗാ തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​യെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു​​​​കൊ​​​​ണ്ട് സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അദ്ദേഹം. മു​​​​സ്‌​​​ലിം വി​​​​ഭാ​​​​ഗ​​​​ത്തെ ഒ​​​​ബി​​​​സി സം​​​​വ​​​​ര​​​​ണ​​​​ത്തി​​​​ൻ കീ​​​​ഴി​​​​ലാ​​​​ക്കാ​​​​നാ​​​​ണു കോ​​​​ണ്‍​ഗ്ര​​​​സ് ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്.

എ​​​​സ്‌​​​സി/​​​​എ​​​​സ്ടി, ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ഇ​​​​പ്പോ​​​​ൾ ബി​​​​ജെ​​​​പി​​​​ക്കൊ​​​​പ്പ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ പ്രീ​​​​ണി​​​​പ്പി​​​​ക്കാ​​​​നാ​​ണു കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ ശ്ര​​​​മ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ജ​​​​ല​​​​പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ൽ ടാ​​​​ങ്ക​​​​ർ മാ​​​​ഫി​​​​യ​​​​യെ സ​​​​ഹാ​​​​യി​​​​ച്ചു​​​​കൊ​​​​ണ്ട് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ ടെ​​​​ക് ഹ​​​​ബ്ബ് കോ​​​​ണ്‍​ഗ്ര​​​​സ് ഒ​​​​രു ‘​ടാ​​​​ങ്ക​​​​ർ ഹ​​​​ബ്ബ്’ആ​​​​ക്കി മാ​​​​റ്റി​​​​യെ​​​​ന്ന് പ​​​​റ​​​​ഞ്ഞ മോ​​​​ദി, ചു​​​​രു​​​​ങ്ങി​​​​യ​​​​കാ​​​​ലം​​കൊ​​​​ണ്ട് ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യു​​​​ടെ ഖ​​​​ജ​​​​നാ​​​​വ് ശൂ​​​​ന്യ​​​​മാ​​​​ക്കി​​​​യെ​​​​ന്നും ആ​​​​രോ​​​​പി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.