ഗുജറാത്ത് തീരത്ത് വീണ്ടും ലഹരിവേട്ട
ഗുജറാത്ത് തീരത്ത് വീണ്ടും ലഹരിവേട്ട
Tuesday, April 30, 2024 1:41 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്ത് ചെ​​​റി​​​യ മ​​​ത്സ്യബ​​​ന്ധ​​​ന​​​ബോ​​​ട്ടി​​​ൽനി​​​ന്ന് 173 കി​​​ലോ ഹാ​​​ഷി​​​ഷ് ഓ​​​യി​​​ൽ പി​​​ടി​​​കൂ​​​ടി. കോ​​​സ്റ്റ്ഗാ​​​ർ​​​ഡും നാ​​​ർ​​​ക്കോ​​​ട്ടി​​​ക് ക​​​ൺ​​​ട്രോ​​​ൾ ബ്യൂ​​​റോ​​​യും ഗു​​​ജ​​​റാ​​​ത്ത് ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ​​​സേ​​​ന​​​യും ചേ​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ സം​​​യു​​​ക്ത നീ​​​ക്ക​​​ത്തി​​​ൽ ര​​​ണ്ട് ഇ​​​ന്ത്യ​​​ക്കാ​​​ർ പി​​​ടി​​​യി​​​ലാ​​​വു​​​ക​​​യും ചെ​​​യ്തു.


പാ​​​ക്കി​​​സ്ഥാ​​​ൻ ബോ​​​ട്ടി​​​ൽനി​​​ന്ന് 600 കോ​​​ടി​​​ രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന ല​​​ഹ​​​രി​​​മ​​​രു​​​ന്ന് പി​​​ടി​​​ച്ച​​​തി​​​നു തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സ​​​മാ​​​ണി​​​ത്. 86 കി​​​ലോ മ​​​യ​​​ക്കു​​​മ​​​രു​​​ന്നാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ 14 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.