സോ​റ​ന്‍റെ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി മ​റു​പ​ടി തേ​ടി
സോ​റ​ന്‍റെ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി മ​റു​പ​ടി തേ​ടി
Tuesday, April 30, 2024 1:41 AM IST
ന്യൂ​ഡ​ൽ​ഹി: പ​ണ​ത്ത​ട്ടി​പ്പ് കേ​സ് ചു​മ​ത്തി​യു​ള്ള അ​റ​സ്റ്റ് ചോ​ദ്യം ചെ​യ്തു ജാ​ർ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌ടറേ​റ്റി​ന് നോ​ട്ടീ​സ് അ​യ​ച്ചു.

കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ഉ​ത്ത​ര​വ് വൈ​കു​ന്നെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.


ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ദീ​പാ​ങ്ക​ർ ദ​ത്ത എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. പ​ണ​ത്ത​ട്ടി​പ്പ് കേ​സി​ൽ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ജ​നു​വ​രി 31ന് ​ഹേ​മ​ന്ത് സോ​റ​ൻ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.