പതഞ്ജലി: ഉത്തരാഖണ്ഡ് ലൈസൻസിംഗ് അഥോറിറ്റിയെ ശകാരിച്ച് സുപ്രീംകോടതി
പതഞ്ജലി: ഉത്തരാഖണ്ഡ് ലൈസൻസിംഗ്  അഥോറിറ്റിയെ ശകാരിച്ച് സുപ്രീംകോടതി
Wednesday, May 1, 2024 3:02 AM IST
ന്യൂ​ഡ​ൽ​ഹി: പ​ത​ഞ്ജ​ലി മ​രു​ന്നു​ക​ൾ​ക്കു ലൈ​സ​ൻ​സ് ന​ൽ​കി​യ ഉ​ത്ത​രാ​ഖ​ണ്ഡ് സ്റ്റേ​റ്റ് ലൈ​സ​ൻ​സിം​ഗ് അ​ഥോ​റി​റ്റി (എ​സ്എ​ൽ​എ)​യെ ശ​കാ​രി​ച്ചു സു​പ്രീം​കോ​ട​തി. പ​ത​ഞ്ജ​ലി​യു​ടെ കോ​ട​തി അ​ല​ക്ഷ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ഹി​മ കോ​ഹ്‌​ലി, അ​ഹ്സ​നു​ദീ​ൻ അ​മാ​നു​ള്ള എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ച് എ​സ്എ​ൽ​എ​യെ ശാ​സി​ച്ച​ത്.

തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യം ന​ൽ​കി മ​രു​ന്നി​റ​ക്കി​യ പ​ത​ഞ്ജ​ലി​ക്കെ​തി​രേ വ​ർ​ഷ​ങ്ങ​ളാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ എ​ട്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ എ​സ്എ​ൽ​എ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

എ​സ്എ​ൽ​എ ക​ഴി​ഞ്ഞ ദി​വ​സം സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​രു​ന്നു. ഏ​പ്രി​ൽ 15 മു​ത​ൽ പ​ത​ഞ്ജ​ലി​യു​ടെ 14 ഉ​ത്പ​ന്ന​ങ്ങ​ൾ നി​രോ​ധി​ച്ച​താ​യി എ​സ്എ​ൽ​എ തി​ങ്ക​ളാ​ഴ്ച സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.


അ​തേ​സ​മ​യം, മാ​പ്പ​പേ​ക്ഷ പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്നു പ​റ​യു​ന്ന പ​ത്ര​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ പേ​ജ് ഹാ​ജ​രാ​ക്കാ​ൻ പ​ത​ഞ്ജ​ലിയു​ടെ അ​ഭി​ഭാ​ഷ​ക​രോ​ടു കോ​ട​തി നി​ർ​ദേ​ശി​ച്ചു.

കൊ​റോ​ണോ​യി​ൽ എ​ന്ന മ​രു​ന്ന് കോ​വി​ഡി​നു​ള്ള​താ​ണെ​ന്നു വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യാ​ണ് പ​ത​ഞ്ജ​ലി ഇ​റ​ക്കി​യ​ത്. ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഐ​എം​എ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കേ​സി​ൽ ബാ​ബാ രാം​ദേ​വും ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ​യും പ​ര​സ്യ​മാ​യി മാ​പ്പു പ​റ​യ​ണ​മെ​ന്നു സു​പ്രീം​കോ​ട​തി നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്നു. മാ​പ്പ് പ​റ​യാ​ൻ വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.