മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി കോടതി തള്ളി
മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി കോടതി തള്ളി
Wednesday, May 1, 2024 3:02 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വു​മാ​യ മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി ത​ള്ളി.

മ​ദ്യ​ന​യ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സിബിഐ, ഇ​ഡി കേ​സു​ക​ളി​ലാ​ണ് സി​സോ​ദി​യ ര​ണ്ടാ​മ​തും കോ​ട​തി​യി​ൽ ജാ​മ്യം തേ​ടി​യ​ത്. പ്ര​ത്യേ​ക ജ​ഡ്ജി കാ​വേ​രി ബ​വേ​ജ​യാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

സി​സോ​ദി​യ​യു​ടെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി മേ​യ് എ​ട്ടു​വ​രെ കോ​ട​തി നേരത്തേ നീ​ട്ടി​യി​രു​ന്നു. മ​ദ്യ​ന​യ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2023 ഫെ​ബ്രു​വ​രി​യി​ലാ​ണ് സി​ബി​ഐ മ​നീ​ഷ് സി​സോ​ദി​യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.


എ​ക്സൈ​സ് ന​യം പ​രി​ഷ്ക​രി​ക്കു​ന്പോ​ൾ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ആ​രോ​പ​ണം. ലൈ​സ​ൻ​സ് ഉ​ട​മ​ക​ൾ​ക്ക് അ​നാ​വ​ശ്യ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ച്ചു കൊ​ടു​ത്തെ​ന്നും അ​തി​നു​വേ​ണ്ടി വാ​ങ്ങി​യ കൈ​ക്കൂ​ലിപ്പണം ആം ​ആ​ദ്മി പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചെ​ന്നു​മാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.