ദുരന്തബാധിത സംസ്ഥാനങ്ങൾക്ക് 1,066 കോടി രൂപ അനുവദിച്ചു; കേ​​​ര​​​ള​​​ത്തി​​​ന് 153.20 കോ​​​ടി
ദുരന്തബാധിത സംസ്ഥാനങ്ങൾക്ക് 1,066 കോടി രൂപ അനുവദിച്ചു; കേ​​​ര​​​ള​​​ത്തി​​​ന് 153.20 കോ​​​ടി
Friday, July 11, 2025 2:50 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഈ ​​​വ​​​ർ​​​ഷ​​​ത്തെ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ദു​​​രി​​​തം ബാ​​​ധി​​​ച്ച കേ​​​ര​​​ള​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് 1066.80 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ.

സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത പ്ര​​​തി​​​ക​​​ര​​​ണ ഫ​​​ണ്ടി​​​ൽ​​​നി​​​ന്നു​​​ള്ള (എ​​​സ്ഡി​​​ആ​​​ർ​​​എ​​​ഫ്) കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ങ്കാ​​​യാ​​​ണ് പ​​​ണം അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​നു​​​ പു​​​റ​​​മെ ആ​​​സാം, മേ​​​ഘാ​​​ല​​​യ, മ​​​ണി​​​പ്പു​​​ർ, മി​​​സോ​​​റം, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ഫ​​​ണ്ട് ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ഈ ​​​വ​​​ർ​​​ഷ​​​ത്തെ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യി​​​ലും വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും ദു​​​രി​​​തം ബാ​​​ധി​​​ച്ച സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് എ​​​സ്ഡി​​​ആ​​​ർ​​​എ​​​ഫി​​​ൽ​​​നി​​​ന്ന് ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.


ദു​​​രി​​​തം ബാ​​​ധി​​​ച്ച ആ​​​റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് 153.20 കോ​​​ടി രൂ​​​പ ല​​​ഭി​​​ച്ച​​​പ്പോ​​​ൾ ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ന് 455.60 കോ​​​ടി രൂ​​​പ​​​യും ആ​​​സാ​​​മി​​​ന് 375.60 കോ​​​ടി രൂ​​​പ​​​യും ല​​​ഭി​​​ച്ചു. മേ​​​ഘാ​​​ല​​​യ​​​യ്ക്ക് 30.40 കോ​​​ടി രൂ​​​പ ല​​​ഭി​​​ച്ച​​​പ്പോ​​​ൾ മ​​​ണി​​​പ്പു​​​രി​​​ന് 29.20 കോ​​​ടി രൂ​​​പ​​​യും മി​​​സോ​​​റ​​​ാമി​​​ന് 22.80 കോ​​​ടി രൂ​​​പ​​​യും ല​​​ഭി​​​ച്ചു.

ഈ ​​​വ​​​ർ​​​ഷം എ​​​സ്ഡി​​​ആ​​​ർ​​​എ​​​ഫി​​​ൽ​​​നി​​​ന്നും ദേ​​​ശീ​​​യ ദു​​​ര​​​ന്തപ്ര​​​തി​​​ക​​​ര​​​ണ ഫ​​​ണ്ടി​​​ൽ​​​നി​​​ന്നും (എ​​​ൻ​​​ഡി​​​ആ​​​ർ​​​എ​​​ഫ്) 8000 കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ 19 സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ എ​​​ല്ലാ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ലും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ടൊ​​​പ്പം നി​​​ല​​​കൊ​​​ള്ളു​​​മെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.