ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ മരിച്ചനിലയിൽ
ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ മരിച്ചനിലയിൽ
Tuesday, March 19, 2024 3:01 AM IST
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ അ​മേ​രി​ക്ക​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ബോ​സ്റ്റ​ണി​ലെ ബോ​സ്റ്റ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗു​ണ്ടൂ​ർ സ്വ​ദേ​ശി അ​ഭി​ജി​ത് പാ​രു​ചു​രി(20)​യാ​ണു മ​രി​ച്ച​ത്.

കോ​ള​ജ് കാ​ന്പ​സി​നോ​ടു ചേ​ർ​ന്ന വ​ന​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​റി​ലാ​ണ് അ​ഭി​ജി​ത്തി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ണ​വും ലാ​പ്ടോ​പ്പും ത​ട്ടി​യെ​ടു​ക്കാ​ൻ അ​ഭി​ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു സൂ​ച​ന.


ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് അ​ഭി​ജി​ത് ഇ​വി​ടെ പ​ഠി​ക്കാ​നെ​ത്തി​യ​ത്. കോ​ള​ജി​ന​ടു​ത്ത് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. പ​രാ​ചു​രി ച​ന്ദ്ര​ശേ​ഖ​ർ-​ശ്രീ​ല​ക്ഷ്മി ദ​ന്പ​തി​ക​ളു​ടെ ഏ​ക​മ​ക​നാ​ണ്. ഈ ​വ​ർ​ഷം അ​മേ​രി​ക്ക​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ക്കു​ന്ന ഒ​ന്പ​താ​മ​ത്തെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യാ​ണ് അ​ഭി​ജി​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.