ജർമനിയിലെ കത്തിയാക്രമണം ; അഫ്ഗാൻ സ്വദേശിക്കു മരണം വരെ തടവ്
ജർമനിയിലെ കത്തിയാക്രമണം ; അഫ്ഗാൻ സ്വദേശിക്കു മരണം വരെ തടവ്
Tuesday, September 16, 2025 11:36 PM IST
സ്റ്റ​​​ട്ട്ഗാ​​​ർ​​​ട്ട്: ജ​​​ർ​​​മ​​​നി​​​യി​​​ലെ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ന​​​ഗ​​​ര​​​മാ​​​യ മാ​​​ൻ​​​ഹെ​​​യ്മി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റെ കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യും മ​​​റ്റ് അ​​​ഞ്ചു​​​പേ​​​രെ കു​​​ത്തി​​​പ്പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ഫ്ഗാ​​​ൻ പൗ​​​ര​​​ന് കോ​​​ട​​​തി മ​​​ര​​​ണം​​​ വ​​​രെ ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.

പ​​​ത്തു വ​​​ർ​​​ഷം മു​​​ന്പ് അ​​​ഭ​​​യാ​​​ർ​​​ഥി​​​യാ​​​യി എ​​​ത്തി​​​യ എ. ​​​സു​​​ലൈ​​​മാ​​​നെ (26) എ​​​ന്ന​​​യാ​​​ളെ​​​യാ​​​ണു സ്റ്റ​​​ട്ട്ഗാ​​​ർ​​​ട്ട് ഹ​​​യ​​​ർ റീ​​​ജ​​​ണ​​​ൽ കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്. മാ​​​ൻ​​​ഹെ​​​യ്മി​​​ലെ മാ​​​ർ​​​ക്ക​​​റ്റ് ച​​​ത്വ​​​ര​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മേ​​​യി​​​ലാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.


പാ​​​ക്സ് യൂ​​​റോ​​​പ്പ എ​​​ന്ന സം​​​ഘ​​​ട​​​ന സം​​​ഘ​​​ടി​​​പ്പി​​​ച്ച ഇ​​​സ്‌​​​ലാം​​​വി​​​രു​​​ദ്ധ റാ​​​ലി​​​ക്കി​​​ടെ​​​യാ​​​ണു പ്ര​​​തി ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. പ്ര​​​ക​​​ട​​​ന​​​ക്കാ​​​രെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് ര​​​ക്ഷി​​​ക്കാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണു പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​ക്കു കു​​​ത്തേ​​​റ്റ​​​ത്. ഇ​​​യാ​​​ൾ പി​​​ന്നീ​​​ട് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വ​​​ച്ച് മ​​​രി​​​ച്ചു.

പ്ര​​​തി​​​ക്ക് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ഐ​​​എ​​​സു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.