ആ​​ഭ്യ​​ന്ത​​ര സൂ​​ചി​​ക​​ക​​ൾ​​ കു​തി​പ്പി​ൽ​നി​ന്നു വീ​ണു
ആ​​ഭ്യ​​ന്ത​​ര സൂ​​ചി​​ക​​ക​​ൾ​​ കു​തി​പ്പി​ൽ​നി​ന്നു വീ​ണു
Wednesday, April 10, 2024 12:39 AM IST
മും​​ബൈ: റി​​ക്കാ​​ർ​​ഡ് ഉ​​യ​​ര​​ങ്ങ​​ളി​​ൽ വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച ആ​​ഭ്യ​​ന്ത​​ര സൂ​​ചി​​ക​​ക​​ൾ​​ക്ക് വി​​പ​​ണി ക്ലോ​​സ് ചെ​​യ​​്ത​​പ്പോ​​ൾ ഇ​​ടി​​വ്.

വി​​പ​​ണി​​ക്ക് ഉ​​ണ​​ർ​​വ് ന​​ൽ​​കി​​ക്കൊ​​ണ്ട് ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് ആ​​ദ്യ​​മാ​​യി 75,000 ക​​ട​​ന്നു. രാവിലെ 75124.28 എ​​ന്ന സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡി​​ലാ​​ണ് സെ​​ൻ​​സെ​​ക്സ് എ​​ത്തി​​യ​​ത്. എ​​ന്നാ​​ൽ റി​​ക്കാ​​ർ​​ഡ് ഉ​​യ​​ര​​ത്തി​​ൽ വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച ആ​​ഭ്യ​​ന്ത​​ര സൂ​​ചി​​ക​​ക​​ൾ വി​​പ​​ണി ക്ലോ​​സ് ചെ​​യ​​ത​​പ്പോ​​ൾ ഇ​​ടി​​വു​​ണ്ടാ​​യി.

സെ​​ൻ​​സെ​​ക്സ് 58.80 പോ​​യി​​ന്‍റ് അ​​ഥ​​വാ 0.08 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 74,683.70 ലാ​​ണ് വ്യ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. തു​​ട​​ക്ക വ്യാ​​പാ​​ര​​ത്തി​​ൽ സൂ​​ചി​​ക 381.78 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 75,124.28 എ​​ന്ന എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന ലെ​​വ​​ലി​​ലെ​​ത്തി​​യി​​രു​​ന്നു.


നി​​ഫ്റ്റി 23.55 പോ​​യി​​ന്‍റ് അ​​ഥ​​വാ 0.10 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 22,642.75 ൽ ​​ക്ലോ​​സ് ചെ​​യ്തു. തു​​ട​​ക്ക​​ത്തി​​ൽ 1021.1 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് നി​​ഫ്റ്റി 22,768.40 എ​​ന്ന റി​​ക്കാ​​ർ​​ഡി​​ലെ​​ത്തി​​യി​​രു​​ന്നു.

സെ​​ൻ​​സെ​​ക്സി​​ൽ പ്ര​​ധാ​​ന​​മാ​​യും ടൈ​​റ്റ​​ൻ, റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ്, ഏ​​ഷ്യ​​ൻ പെ​​യി​​ന്‍റ്സ്, ടെ​​ക് മ​​ഹീ​​ന്ദ്ര, ഇ​​ൻ​​ഡ​​സ്ഇ​​ൻ​​ഡ് ബാ​​ങ്ക്, അ​​ൾ​​ട്രാ ടെ​​ക് സി​​മന്‍റ്, വി​​പ്രോ, ഐ​​ടി​​സി എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ​​ക്കാ​​ണ് സെ​​ൻ​​സെ​​ക്സി​​ൽ ഇ​​ടി​​വു​​ണ്ടാ​​യ​​ത്.

ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക്, ഇ​​ൻ​​ഫോ​​സി​​സ്, ബ​​ജാ​​ജ് ഫി​​ൻ​​സെ​​ർ​​വ്, ടാ​​റ്റാ സ്റ്റീ​​ൽ, ആ​​ക്സി​​സ് ബാ​​ങ്ക്, ബ​​ജാ​​ജ് ഫി​​നാ​​ൻ​​സ്, നെ​​സ് ലെ, ​​മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര എ​​ന്നി​​വ​​ർ നേ​​ട്ട​​മു​​ണ്ടാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.