കെ​കെ​ആ​റി​നെ​തി​രേ സി​എ​സ്കെ​യ്ക്ക് ര​ണ്ട് വി​ക്ക​റ്റ് ജ​യം
കെ​കെ​ആ​റി​നെ​തി​രേ  സി​എ​സ്കെ​യ്ക്ക്  ര​ണ്ട് വി​ക്ക​റ്റ് ജ​യം
Sunday, September 26, 2021 9:10 PM IST
അ​ബു​ദാ​ബി: ഭാ​ഗ്യ​നി​ർ​ഭാ​ഗ്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നു ജ​യം. ര​വീ​ന്ദ്ര ജ​ഡേ​ജ താ​ൻ സ​ർ ജ​ഡേ​ജ​യാ​ണെ​ന്ന് വീ​ണ്ടും തെ​ളി​യി​ച്ച ഐ​പി​എ​ൽ ട്വ​ന്‍റി-20 പോ​രാ​ട്ട​ത്തി​ൽ ചെ​ന്നൈ ര​ണ്ട് വി​ക്ക​റ്റി​ന് കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ കീ​ഴ​ട​ക്കി. മ​ത്സ​ര​ത്തി​ന്‍റെ 19-ാം ഓ​വ​റി​ൽ ജ​ഡേ​ജ ന​ട​ത്തി​യ ക​ട​ന്നാ​ക്ര​മ​ണ​മാ​ണ് ചെ​ന്നൈ​യു​ടെ ജ​യം സാ​ധ്യ​മാ​ക്കി​യ​ത്.

എ​ട്ട് പ​ന്തി​ൽ ര​ണ്ട് സി​ക്സും ര​ണ്ട് ഫോ​റും അ​ട​ക്കം ജ​ഡേ​ജ 22 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത​താ​ണ് മ​ത്സ​രം മാ​റ്റി​മ​റി​ച്ച​ത്. ഓ​ൾ റൗ​ണ്ട് പ്ര​ക​ട​ന​ത്തി​ലൂ​ടെ ജ​ഡേ​ജ താ​ര​മാ​യി.

172 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ക്രീ​സി​ലെ​ത്തി​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ഓ​പ്പ​ണ​ർ​മാ​ർ മി​ക​ച്ച അ​ടി​ത്ത​റ​യി​ട്ടു. ഋ​തു​രാ​ജ് ഗെ​യ്ക്‌വാ​ദും (28 പ​ന്തി​ൽ 40) ഫാ​ഫ് ഡു​പ്ലെ​സി​സും (30 പ​ന്തി​ൽ 43) ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 8.2 ഓ​വ​റി​ൽ 74 റ​ണ്‍​സ് നേ​ടി​യ​ശേ​ഷ​മാ​ണ് ക്രീ​സ് വി​ട്ട​ത്. ഗെ​യ്ക്‌വാ​ദ് - ഡു​പ്ലെ​സി​സ് കൂ​ട്ടു​കെ​ട്ട് ഈ ​സീ​സ​ണി​ൽ 500ൽ ​അ​ധി​കം റ​ണ്‍​സ് സ്കോ​ർ ചെ​യ്തെ​ന്ന​തും ശ്ര​ദ്ധേ​യം.

കൂ​റ്റ​ന​ടി​ക്കു​ശ്ര​മി​ച്ച അ​ന്പാ​ട്ടി റാ​യു​ഡു​വി​നെ (10) സു​നി​ൽ ന​രെ​യ്ൻ ബൗ​ൾ​ഡാ​ക്കി. സു​രേ​ഷ് റെ​യ്ന (11), എം.​എ​സ്. ധോ​ണി (1) എ​ന്നി​വ​രും പു​റ​ത്താ​യ​തോ​ടെ ചെ​ന്നൈ പ​രു​ങ്ങ​ലി​ൽ. എ​ന്നാ​ൽ, 19-ാം ഓ​വ​റി​ൽ മ​ത്സ​രം മാ​റ്റി​മ​റി​ച്ച് ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ വെ​ടി​ക്കെ​ട്ട് അ​ര​ങ്ങേ​റി.


പ്ര​സി​ദ്ധ് കൃ​ഷ്ണ എ​റി​ഞ്ഞ 19-ാം ഓ​വ​റി​ൽ ജ​ഡേ​ജ നേ​ടി​യ ര​ണ്ട് സി​ക്സും ര​ണ്ട് ഫോ​റും അ​ട​ക്കം ചെ​ന്നൈ സ്വ​ന്ത​മാ​ക്കി​യ​ത് 22 റ​ണ്‍​സ്. അ​വ​സാ​ന ഓ​വ​റി​ൽ സാം ​ക​റ​ൻ (4), ജ​ഡേ​ജ എ​ന്നി​വ​രു​ടെ വി​ക്ക​റ്റ് വീ​ഴ്ത്തി സു​നി​ൽ ന​രെ​യ്നി​ലൂ​ടെ കെ​കെ​ആ​ർ സ​മ്മ​ർ​ദം ശ​ക്തി​പ്പെ​ടു​ത്തി​യെ​ങ്കി​ലും അ​വ​സാ​ന പ​ന്തി​ൽ ചെ​ന്നൈ ല​ക്ഷ്യം സ്വ​ന്ത​മാ​ക്കി.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് 15 ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 118 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് നി​തീ​ഷ് റാ​ണ (27 പ​ന്തി​ൽ 37 നോ​ട്ടൗ​ട്ട്), ആ​ന്ദ്രെ റ​സ​ൽ (15 പ​ന്തി​ൽ 20), ദി​നേ​ഷ് കാ​ർ​ത്തി​ക് (11 പ​ന്തി​ൽ 26) എ​ന്നി​വ​രു​ടെ ആ​ക്ര​മ​ണ ബാ​റ്റിം​ഗ് കെ​കെ​ആ​റി​നെ 171ൽ ​എ​ത്തി​ച്ചു. അ​വ​സാ​ന അ​ഞ്ച് ഓ​വ​റി​ൽ 53 റ​ണ്‍​സ് കെ​കെ​ആ​ർ അ​ടി​ച്ചു​കൂ​ട്ടി. സാം ​ക​റ​ൻ എ​റി​ഞ്ഞ 19-ാം ഓ​വ​റി​ൽ 19 റ​ണ്‍​സ് കാ​ർ​ത്തി​കും റാ​ണ​യും ചേ​ർ​ന്ന് നേ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.