ല​യ​ണ്‍ vs കിം​ഗ്
ല​യ​ണ്‍  vs കിം​ഗ്
Thursday, March 21, 2024 11:57 PM IST
ചെ​ന്നൈ​: എം.​എ. ചി​ദം​ബ​രം സ്റ്റേ​ഡി​യം ഇ​ന്ന് മ​ഞ്ഞ​യി​ൽ കു​ളി​ക്കും. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് 17-ാം സീ​സ​ണി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ നേ​രി​ടും.

അ​ഞ്ചു കി​രീ​ട​ങ്ങ​ൾ സ​മ്മാ​നി​ച്ച മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ഒ​രി​ക്ക​ൽ​ക്കൂ​ടി നാ​യ​ക സ്ഥാ​ന​ത്തു​നി​ന്ന് പി​ന്മാ​റി​യ​ശേ​ഷ​മു​ള്ള ആ​ദ്യ മ​ത്സ​ര​മാ​ണ്. പു​തി​യ നാ​യ​ക​ൻ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദി​നു കീ​ഴി​ൽ വി​ജ​യ​ത്തു​ട​ക്ക​മാ​ണ് ചെ​ന്നൈ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഫാഫ് ഡുപ്ലസിയുടെ ക്യാ​പ്റ്റ​ൻ​സി​യി​ൽ ഇ​റ​ങ്ങു​ന്ന വി​രാ​ട് കോ​ഹ്‌​ലി​യു​ടെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നാ​ണെ​ങ്കി​ൽ ഇ​ത്ത​വ​ണ കി​രീ​ട​ത്തി​ൽ കു​റ​ഞ്ഞ് ഒ​ന്നും ചി​ന്തി​ക്കാ​നാ​വി​ല്ല.

ആ​ർ​സി​ബി

ക​ഴി​ഞ്ഞ സീ​സ​ണി​ൽ ആ​റാം സ്ഥാ​നം

പ്ര​തീ​ക്ഷ​ക​ൾ

ര​ജ​ത് പാ​ട്ടി​ദാ​ർ, ആ​കാ​ശ് ദീ​പ് എ​ന്നി​വ​രു​ടെ ഫോം. ​മും​ബൈ ഇ​ന്ത്യ​ൻ​സി​ൽ​നി​ന്നു സ്വ​ന്ത​മാ​ക്കി​യ കാ​മ​റൂ​ണ്‍ ഗ്രീ​നി​ന്‍റെ മി​ക​വി​ലും പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്നു. പ​രി​ക്കു​ള്ള ഗ്രീ​ൻ ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ട്.


പ്ര​ശ്ന​ങ്ങ​ൾ

മി​ക​ച്ചൊ​രു ലെ​ഗ് സ്പി​ന്ന​ർ ഇ​ല്ലാ​ത്ത​തും ഡെ​ത്ത് ഓ​വ​ർ സ്പെ​ഷ​ലി​സ്റ്റു​ക​ളി​ല്ലാ​ത്ത​തു​മാ​ണ് ടീ​മി​ന്‍റെ ത​ല​വേ​ദ​ന.

സി​എ​സ്കെ

നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​ർ

പ്ര​തീ​ക്ഷ​ക​ൾ

ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, അ​ജി​ങ്ക്യ ര​ഹാ​നെ, ശി​വം ദു​ബെ, മോ​യി​ൻ അ​ലി, ഡാ​ര​ൽ മി​ച്ച​ൽ, ര​വീ​ന്ദ്ര ജ​ഡേ​ജ, മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി, ഷാ​ർ​ദു​ർ ഠാ​ക്കൂ​ർ എ​ന്നി​ങ്ങ​നെ മി​ക​ച്ച താരനി​ര. ഓ​ൾ​റൗ​ണ്ട​ർ​മാ​രാ​യ ര​ചി​ൻ ര​വീ​ന്ദ്ര, ര​വീ​ന്ദ്ര ജ​ഡേ​ജ, ശി​വം ദു​ബെ എ​ന്നി​വ​രി​ൽ പ്ര​തീ​ക്ഷ.

പ്ര​ശ്ന​ങ്ങ​ൾ

നേ​തൃ​മാ​റ്റം ഒ​രു പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​ണ്. പ​രി​ക്കേ​റ്റ ഡാ​ര​ൽ മി​ച്ച​ലി​ന് ലീ​ഗി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ന​ഷ്ട​മാ​കും. മ​തീ​ശ പ​തി​രാ​ന പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ല്ല. ഡി​വോ​ൺ കോ​ൺ​വെ​യും പ​രി​ക്കേ​റ്റ് പു​റ​ത്താ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.