ശ്രീ​​ശ​​ങ്ക​​റി​​ന്‍റെ ശ​​സ്ത്ര​​ക്രി​​യ ക​​ഴി​​ഞ്ഞു
ശ്രീ​​ശ​​ങ്ക​​റി​​ന്‍റെ  ശ​​സ്ത്ര​​ക്രി​​യ  ക​​ഴി​​ഞ്ഞു
Thursday, April 25, 2024 2:19 AM IST
ദോ​​ഹ: ഇ​​ന്ത്യ​​യു​​ടെ മ​​ല​​യാ​​ളി ലോം​​ഗ്ജം​​പ് താ​​രം എം. ​​ശ്രീ​​ശ​​ങ്ക​​റി​​ന്‍റെ കാ​​ൽ​​മു​​ട്ടി​​ലെ ശ​​സ്ത്ര​​ക്രി​​യ വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​യി.

പ​​രി​​ശീ​​ല​​ന​​ത്തി​​നി​​ടെ ഇ​​ട​​ത് കാ​​ൽ​​മു​​ട്ടി​​നു പ​​രി​​ക്കേ​​റ്റ​​തോ​​ടെ ജൂ​​ലൈ-​​ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ക്കു​​ന്ന പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ൽ​​നി​​ന്ന് ശ്രീ​​ശ​​ങ്ക​​ർ പു​​റ​​ത്താ​​യി​​രു​​ന്നു. ദോ​​ഹ​​യി​​ൽ​​വ​​ച്ചാ​​യി​​രു​​ന്നു ശ​​സ്ത്ര​​ക്രി​​യ. ശ​​സ്ത്ര​​ക്രി​​യ വി​​ജ​​യ​​ക​​ര​​മാ​​യി​​രു​​ന്നു എ​​ന്ന് ശ്രീ​​ശ​​ങ്ക​​ർ സോ​​ഷ്യ​​ൽ​​മീ​​ഡി​​യ​​യി​​ൽ കു​​റി​​ച്ചു.


2023 ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 8.37 മീ​​റ്റ​​ർ ക്ലി​​യ​​ർ ചെ​​യ്ത് വെ​​ള്ളി നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് ശ്രീ​​ശ​​ങ്ക​​റി​​ന് ഒ​​ളി​​ന്പി​​ക് ടി​​ക്ക​​റ്റ് ല​​ഭി​​ച്ച​​ത്. 8.27 മീ​​റ്റ​​റാ​​ണ് ഒ​​ളി​​ന്പി​​ക് യോ​​ഗ്യ​​താ മാ​​ർ​​ക്ക്. 2020 ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ ശ്രീ​​ശ​​ങ്ക​​ർ പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.