സി​​ആ​​ർ7​​ന് പെ​​ർ​​ഫെ​​ക്റ്റ് ഹാ​​ട്രി​​ക്ക്
സി​​ആ​​ർ7​​ന് പെ​​ർ​​ഫെ​​ക്റ്റ് ഹാ​​ട്രി​​ക്ക്
Monday, May 6, 2024 1:16 AM IST
റി​​യാ​​ദ്: സൗ​​ദി പ്രൊ ​​ലീ​​ഗി​​ൽ അ​​ൽ ന​​സ​​ർ എ​​ഫ്സി​​യു​​ടെ പോ​​ർ​​ച്ചു​​ഗ​​ൽ ഇ​​തി​​ഹാ​​സ ഫു​​ട്ബോ​​ള​​ർ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യ്ക്ക് സീ​​സ​​ണി​​ലെ നാ​​ലാം ഹാ​​ട്രി​​ക്ക്. അ​​ഞ്ച്, 12, 52 മി​​നി​​റ്റു​​ക​​ളി​​ലാ​​ണ് റൊ​​ണാ​​ൾ​​ഡോ സ്കോ​​ർ ചെ​​യ്ത​​ത്. സി​​ആ​​ർ7​​ന്‍റെ ഹാ​​ട്രി​​ക് ബ​​ല​​ത്തി​​ൽ അ​​ൽ ന​​സ​​ർ 6-0ന് ​​അ​​ൽ വേ​​ഹ്ദ എ​​ഫ്സി​​യെ ത​​ക​​ർ​​ത്തു.

റൊ​​ണാ​​ൾ​​ഡോ​​യു​​ടേ​​ത് പെ​​ർ​​ഫെ​​ക്റ്റ് ഹാ​​ട്രി​​ക്കാ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ആ​​ദ്യം ഇ​​ടം​​കാ​​ലു​​കൊ​​ണ്ടും പി​​ന്നീ​​ട് വ​​ലം​​കാ​​ലു​​കൊ​​ണ്ടും ഒ​​ടു​​വി​​ൽ ഹെ​​ഡ​​റി​​ലൂ​​ടെ​​യു​​മാ​​യി​​രു​​ന്നു റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഗോ​​ളുകൾ. ഇ​​തോ​​ടെ 2023-24 സീ​​സ​​ണി​​ൽ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഗോ​​ൾ നേ​​ട്ടം 45 ആ​​യി. 2015-16ൽ ​​റ​​യ​​ൽ മാ​​ഡ്രി​​ഡി​​നാ​​യി 51 ഗോ​​ൾ നേ​​ടി​​യ​​തി​​നു​​ശേ​​ഷം ഒ​​രു സീ​​സ​​ണി​​ൽ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഏ​​റ്റ​​വും മി​​ക​​ച്ച ഗോ​​ൾ​​വേ​​ട്ട​​യാ​​ണി​​ത്.


സൗ​​ദി പ്രൊ ​​ലീ​​ഗി​​ൽ ഇ​​തോ​​ടെ റൊ​​ണാ​​ൾ​​ഡോ​​യ്ക്ക് 32 ഗോ​​ളാ​​യി. സീ​​സ​​ണി​​ൽ ടോ​​പ് സ്കോ​​റ​​ർ സ്ഥാ​​ന​​ത്താ​​ണ് മു​​പ്പ​​ത്തൊ​​ന്പ​​തു​​കാ​​ര​​നാ​​യ സി​​ആ​​ർ7. സൗ​​ദി പ്രൊ ​​ലീ​​ഗി​​ൽ ഒ​​രു സീ​​സ​​ണി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഗോ​​ൾ എ​​ന്ന റി​​ക്കാ​​ർ​​ഡ് അ​​ബ്ദു​​റ​​സാ​​ഖ് ഹം​​ദ​​ല്ല​​യു​​ടെ പേ​​രി​​ലാ​​ണ്, 2018-19 സീ​​സ​​ണി​​ൽ 34 ഗോ​​ൾ. ഈ ​​റി​​ക്കാ​​ർ​​ഡി​​ലേ​​ക്ക് അ​​ടു​​ക്കു​​ക​​യാ​​ണ് റൊ​​ണാ​​ൾ​​ഡോ.

ക്ല​​ബ്ബി​​നും രാ​​ജ്യ​​ത്തി​​നു​​മാ​​യി ഈ ​​സീ​​സ​​ണി​​ൽ 52 മ​​ത്സ​​രം ക​​ളി​​ച്ച റൊ​​ണാ​​ൾ​​ഡോ 51 ഗോ​​ൾ നേ​​ടു​​ക​​യും 14 അ​​സി​​സ്റ്റ് ന​​ട​​ത്തു​​ക​​യും ചെ​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.