അരങ്ങേറ്റം ആഘോഷിച്ച് ആശ...
അരങ്ങേറ്റം ആഘോഷിച്ച് ആശ...
Tuesday, May 7, 2024 1:14 AM IST
സി​യാ​ൽ​കോ​ട്ട് (ബം​ഗ്ലാ​ദേ​ശ്): ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യം. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ നാ​ലാം മ​ത്സ​ര​ത്തി​ൽ ഡ​ക്ക് വ​ർ​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​രം 56 റ​ണ്‍​സ് ജ​യം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. രാ​ജ്യാ​ന്ത​ര അ​ര​ങ്ങേ​റ്റം കു​റി​ച്ച മ​ല​യാ​ളി താ​രം ആ​ശാ ശോ​ഭ​ന മൂ​ന്ന് ഓ​വ​റി​ൽ 18 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ടു​ വി​ക്ക​റ്റു​മാ​യി തി​ള​ങ്ങി.

റി​ക്കാ​ർ​ഡ് അ​ര​ങ്ങേ​റ്റം

ഇ​ന്ത്യ​ക്കാ​യി വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റു​ന്ന പ്രാ​യം കൂ​ടി​യ താ​രം എ​ന്ന റി​ക്കാ​ർ​ഡ് മു​പ്പ​ത്തി​മൂ​ന്നു​കാ​രി​യാ​യ ആ​ശ സ്വ​ന്ത​മാ​ക്കി. മ​ഴ ത​ട​സ​പ്പെ​ടു​ത്തി​യ മ​ത്സ​രം 14 ഓ​വ​റാ​യി വെ​ട്ടി​ക്കു​റ​ച്ചു.


ടോ​സ് നേ​ടി​യ ബം​ഗ്ലാ​ദേ​ശ് ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ആ​റു വി​ക്ക​റ്റി​ന് 122 റ​ണ്‍​സ് നേ​ടി. മ​റു​പ​ടി​ക്കി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​ന് 14 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റി​ന് 68 റ​ണ്‍​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റാ​ണ് (26 പ​ന്തി​ൽ 39) ക​ളി​യി​ലെ താ​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.