ഇ​സ്കെ​മി​ക് സ്ട്രോ​ക്ക് സം​ഭ​വി​ക്കു​ന്ന​ത്...
Wednesday, May 22, 2024 1:33 PM IST
‘മി​നി-​സ്ട്രോ​ക്ക്’ അ​ല്ലെ​ങ്കി​ൽ ടി​ഐ​എ​യു​ടെ (ക്ഷ​ണി​ക​മാ​യ ഇ​സ്കെ​മി​ക് ആ​ക്ര​മ​ണം -Transient ischemic attack) കാ​ര​ണ​ങ്ങ​ളും അ​പ​ക​ട ഘ​ട​ക​ങ്ങ​ളും ഇ​സ്കെ​മി​ക് സ്ട്രോ​ക്കി​ലെ പോ​ലെ ത​ന്നെ​യാ​ണ്.

ഒ​രു ടി​ഐ​എ ചി​ല​പ്പോ​ൾ നി​ങ്ങ​ൾ​ക്ക് ഉ​ട​ൻ ഇ​സ്കെ​മി​ക് സ്ട്രോ​ക്ക് ഉ​ണ്ടാ​കു​മെ​ന്ന​തി​ന്‍റെ മു​ന്ന​റി​യി​പ്പാ​വാം. സ്ട്രോ​ക്ക് പോ​ലെ തോ​ന്നു​ന്ന ഏ​തെ​ങ്കി​ലും ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ, സ​മ​യം ക​ള​യ​രു​ത്.​ തി​ടു​ക്ക​ത്തി​ൽ വൈ​ദ്യ​സ​ഹാ​യം നേ​ടു​ക.

ഇ​സ്കെ​മി​ക് സ്ട്രോ​ക്ക്

ത​ല​ച്ചോ​റി​ലേ​ക്ക് ര​ക്തം ന​ൽ​കു​ന്ന ഒ​രു ര​ക്ത​ക്കു​ഴ​ലി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച് ത​ട​യ​പ്പെ​ടു​മ്പോ​ൾ ഇ​സ്കെ​മി​ക് സ്ട്രോ​ക്ക് സം​ഭ​വി​ക്കു​ന്നു. മി​ക്ക സ്ട്രോ​ക്കു​ക​ളും ഇ​ത്ത​ര​ത്തി​ലു​ള്ള​താ​ണ്.

ല​ക്ഷ​ണ​ങ്ങ​ൾ

മ​സ്തി​ഷ്ക​ത്തി​ന്‍റെ ഏ​ത് ഭാ​ഗ​ത്തെ ബാ​ധി​ക്കു​ന്നു എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും ല​ക്ഷ​ണ​ങ്ങ​ൾ.

1. പ​ല​പ്പോ​ഴും ശ​രീ​ര​ത്തി​ന്‍റെ ഒ​രു വ​ശ​ത്ത്...​മു​ഖം, കൈ, ​അ​ല്ലെ​ങ്കി​ൽ കാ​ലു​ക​ൾ എ​ന്നി​വ​യു​ടെ പെ​ട്ടെ​ന്നു​ള്ള മ​ര​വി​പ്പ് അ​ല്ലെ​ങ്കി​ൽ ബ​ല​ഹീ​ന​ത
2. ആ​ശ​യ​ക്കു​ഴ​പ്പം

3. മ​റ്റു​ള്ള​വ​രോ​ട് സം​സാ​രി​ക്കു​ന്ന​തി​നോ സം​സാ​രം മ​ന​സി​ലാ​ക്കു​ന്ന​തി​നോ ഉ​ള്ള പ്ര​ശ്ന​ങ്ങ​ൾ
4. ത​ല​ക​റ​ക്കം, ബാ​ല​ൻ​സ് അ​ല്ലെ​ങ്കി​ൽ ഏ​കോ​പ​നം ന​ഷ്ട​പ്പെ​ട​ൽ, അ​ല്ലെ​ങ്കി​ൽ ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ട്

5. കാ​ഴ്ച​ന​ഷ്ടം അ​ല്ലെ​ങ്കി​ൽ ഒ​രു വ​സ്തു​വി​നെ ര​ണ്ടാ​യി കാ​ണു​ക.

കാ​ര​ണ​ങ്ങ​ൾ


പ്ലാ​ക്ക് എ​ന്ന ഫാ​റ്റി പ​ദാ​ർ​ഥം നി​ങ്ങ​ളു​ടെ ധ​മ​നി​ക​ളി​ൽ ശേ​ഖ​രി​ക്ക​പ്പെ​ടു​ക​യും അ​വ​യെ ചു​രു​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ത് ര​ക്ത​പ്ര​വാ​ഹം മ​ന്ദ​ഗ​തി​യി​ലാ​ക്കു​ന്നു.

ഇ​സ്കെ​മി​ക് സ്ട്രോ​ക്ക് സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന മ​റ്റ് കാ​ര്യ​ങ്ങ​ൾ:

*ഏ​ട്രി​യ​ൽ ഫൈ​ബ്രി​ലേ​ഷ​ൻ
*ഹൃ​ദ​യാ​ഘാ​തം
*ഹൃ​ദ​യ​വാ​ൽ​വു​ക​ളു​ടെ പ്ര​ശ്നം
*ക​ഴു​ത്തി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന പ​രി​ക്ക്
*ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന പ്ര​ശ്നം

ഇ​സ്കെ​മി​ക് സ്ട്രോ​ക്ക് ര​ണ്ടു​വി​ധം

ത്രോം​ബോ​ട്ടി​ക് സ്ട്രോ​ക്ക്

ത​ല​ച്ചോ​റി​ലേ​ക്ക് ര​ക്തം ന​ൽ​കു​ന്ന ധ​മ​നി​യി​ൽ രൂ​പം​കൊ​ള്ളു​ന്ന ര​ക്ത​ക്ക​ട്ട മൂ​ല​മാ​ണ് ഇ​തു ണ്ടാ​കു​ന്ന​ത്.

എം​ബോ​ളി​ക് സ്ട്രോ​ക്ക്

ശ​രീ​ര​ത്തി​ൽ മ​റ്റെ​വി​ടെ​യെ​ങ്കി​ലും ര​ക്തം ക​ട്ട​പി​ടി​ച്ച് ത​ല​ച്ചോ​റി​ലേ​ക്ക് ര​ക്ത​ക്കു​ഴ​ലു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് ഇ​തു സം​ഭ​വി​ക്കു​ന്ന​ത്. അ​ത് അ​വി​ടെ കു​ടു​ങ്ങി ര​ക്ത​പ്ര​വാ​ഹം നി​ർ​ത്തു​ന്നു.

ഏ​ട്രി​യ​ൽ ഫൈ​ബ്രി​ലേ​ഷ​ൻ ഹൃ​ദ​യ​ത്തി​ൽ ര​ക്തം ക​ട്ട​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. അ​തു പി​ന്നീ​ട് ത​ല​ച്ചോ​റി​ലേ​ക്കു പോ​കാം.

വി​വ​ര​ങ്ങ​ൾ: ഡോ. ​അ​രു​ൺ ഉ​മ്മ​ൻ
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ന്യൂ​റോ​സ​ർ​ജ​ൻ, വി​പി​എ​സ് ലേ​ക് ഷോ​ർ ഹോ​സ്പി​റ്റ​ൽ, കൊ​ച്ചി. ഫോ​ൺ - 0484 2772048. [email protected]