വി.എസ്. ​അ​ച്യു​താ​നന്ദന്‍റെ വി​യോ​ഗ​ത്തി​ൽ കേ​ളി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Wednesday, July 30, 2025 7:21 AM IST
റി​യാ​ദ് : അ​ന്ത​രി​ച്ച സി​പി​എം ​മു​തി​ർ​ന്ന നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന വി​എ​സ് അ​ച്യു​താ​നന്ദ​ന്‍റെ വി​യോ​ഗ​ത്തി​ൽ കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

ബ​ത്ത ഡി​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി പ്ര​സി​ഡന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ അ​നു​ശോ​ച​ന കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു. എ​ൻ​ആ​ർ​കെ ചെ​യ​ർ​മാ​നും കെഎം​സി​സി പ്ര​സി​ഡ​ൻ്റു​മാ​യ സി​പി മു​സ്ത​ഫ,ഒ​ഐ​സി​സി പ്ര​തി​നി​ധി അ​ഡ്വേ​കേ​റ്റ് എ​ൽ കെ ​അ​ജി​ത്ത്, റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം സെ​ക്ര​ട്ട​റി ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ന്യൂ ​എ​യ്ജ് സാം​സ്കാ​രി​ക വേ​ദി മു​ഖ്യ ര​ക്ഷാ​ധി​കാ​രി സാ​ലി, ഐ​എ​ൻ​എ​ൽ പ്ര​തി​നി​ധി സ​ഹ​നി സാ​ഹി​ബ്, കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം ഹാ​ഷിം കു​ന്ന​ത്ത​റ,കേ​ളി കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ്, ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി സി​ജി​ൻ കൂ​വ​ള്ളൂ​ർ, കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം ഷ​ഹീ​ബ വി. ​കെ, ചി​ല്ല സ​ർ​ഗ​വേ​ദി കോ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് ലാ​ൽ, സ​ഹ കോ​ഡി​നേ​റ്റ​ർ നാ​സ​ർ​കാ​ര​ക്കു​ന്ന് മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ജോ​മോ​ൻ സ്റ്റീ​ഫ​ൻ, സാ​ഹി​ത്യ​കാ​രി സ​ബീ​ന എം ​സാ​ലി, കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി എ​ന്നി​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു കൊ​ണ്ട് സം​സാ​രി​ച്ചു.