വി.​എ​സ്. അ​ച്ചു​താ​ന​ന്ദ​നെ അ​നു​സ്മ​രി​ച്ച് മ​ല​യാ​ളം മി​ഷ​ൻ ഫു​ജൈ​റ ചാ​പ്റ്റ​ർ
Monday, July 28, 2025 12:45 PM IST
ഫു​ജൈ​റ: കേ​ര​ള​ത്തി​ന്‍റെ മു​ൻ മു​ഖ്യ​മ​ന്ത്രി​യും മ​ല​യാ​ളം മി​ഷ​ൻ ആ​ദ്യ ചെ​യ​ർ​മാ​നു​മാ​യ വി.​എ​സ്. അ​ച്ചു​താ​ന​ന്ദ​ന്‍റെ വി​യോ​ഗ​ത്തി​ൽ മ​ല​യാ​ളം മി​ഷ​ൻ ഫു​ജൈ​റ ചാ​പ്റ്റ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

വി.​എ​സ് കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് മ​ല​യാ​ളം മി​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​ത്. മാ​തൃ​ഭാ​ഷാ പ​ഠ​ന​ത്തി​നും കേ​ര​ളീ​യ സം​സ്കാ​ര പ്ര​ചാ​ര​ണ​ത്തി​നും വി.​എ​സ് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ എ​ന്നും ഓ​ർ​ക്ക​പ്പെ​ടു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു .