കേ​ളി ഉ​മ്മു​ൽ​ഹ​മാം ഏ​രി​യ സ​മ്മേ​ള​നം: ​ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Thursday, July 31, 2025 11:54 AM IST
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ഉ​മ്മു​ൽ​ഹ​മാം ഏ​രി​യ​യു​ടെ ആ​റാ​മ​ത് സ​മ്മേ​ള​ന​ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ഏ​രി​യ സ​മ്മേ​ള​ന സം​ഘാ​ട​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്‌​ദു​ൾ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ഏ​രി​യ ചാ​ർ​ജു​കാ​ര​നു​മാ​യ സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഫ​ൽ സി​ദ്ദി​ഖി​ന് കൈ​മാ​റി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

ഉ​മ്മു​ൽ​ഹ​മാം സൗ​ത്ത് യൂ​ണി​റ്റ് അം​ഗം ഷ​മീം ആ​ണ് ലോ​ഗോ ത​യാ​റാ​ക്കി​യ​ത്. ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി പി.​പി. ഷാ​ജു, ഏ​രി​യ ട്ര​ഷ​റ​ർ പി. ​സു​രേ​ഷ്, ഏ​രി​യ ജോയിന്‍റ് ​സെ​ക്ര​ട്ട​റി അ​ബ്ദു​ൾ​ക​ലാം, ഏ​രി​യ ക​മ്മി​റ്റി അം​ഗം ഒ. ​അ​നി​ൽ കു​മാ​ർ, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ വി​പീ​ഷ് രാ​ജ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും നി​ര​വ​ധി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

പ​ന്ത്ര​ണ്ടാ​മ​ത് കേ​ളി കേ​ന്ദ്ര​സ​മ്മേ​ള​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​രം​സ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു. മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ടീ​മു​ക​ൾ 050 802 5938, 054 417 2109 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ അ​റി​യി​ച്ചു.

ഏ​രി​യ സ​മ്മേ​ള​നം ഓഗ​സ്റ്റ് 22ന് ​പി.കെ. ​മു​ര​ളി ന​ഗ​റി​ൽ അ​ര​ങ്ങേ​റും.