വി.​എ​സ് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലെ സ​മ​ര നാ​യ​ക​ൻ: കൈ​ര​ളി ഫു​ജൈ​റ
Wednesday, July 30, 2025 7:24 AM IST
ഫു​ജൈ​റ: കേ​ര​ള​ത്തിന്‍റെ​ മു​ൻ മു​ഖ്യ​മ​ന്ത്രി​യും ജ​ന​നാ​യ​ക​നു​മാ​യ വി.​എ​സ്.​അ​ച്ചു​താ​ന​ന്ദ​ന്‍റെ വി​യോ​ഗ​ത്തി​ൽ കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

കൈ​ര​ളി ഫു​ജൈ​റ ഓ​ഫി​സി​ൽ ചേ​ർ​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി സു​ജി​ത്ത് വി.​പി.​അ​ധ്യക്ഷ​നാ​യി​രു​ന്നു. ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ജീ​വി​ച്ച നൂ​റ്റാ​ണ്ടി​ന്‍റെ സ​മ​ര നാ​യ​ക​നാ​ണ് വി.​എ​സ്. എ​ന്ന് സു​ജി​ത്ത് വി.​പി.​പ​റ​ഞ്ഞു.

ലോ​ക കേ​ര​ള​സ​ഭാം​ഗം ലെ​നി​ൻ ജി ​കു​ഴി​വേ​ലി, കെ.​പി.​ സു​കു​മാ​ര​ൻ, എംഎംഎ റ​ഷീ​ദ്, ബൈ​ജു രാ​ഘ​വ​ൻ, സു​ധീ​ർ തെ​ക്കേ​ക്ക​ര, ഉ​മ്മ​ർ ചോ​ല​യ്ക്ക​ൽ, അ​ബ്ദു​ള്ള, റാ​ഷീ​ദ് ക​ല്ലും​പു​റം, ജി​ജു എ​സ​ക്ക്,പ്രി​ൻ​സ്, ന​മി​ത പ്ര​മോ​ദ്, പ്ര​ദീ​പ്, സു​ഭാ​ഷ് വി.​എ​സ്. പ്രേം​ജി​ത്ത്, മു​ര​ളി​ധ​ര​ൻ, എ​ന്നി​വ​ർ വി.എ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി .വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള സാ​മൂ​ഹ്യ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.