കേ​ളി കാ​രം​സ്‌ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Wednesday, July 30, 2025 12:54 PM IST
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി പ​ന്ത്ര​ണ്ടാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന കേ​ളി മ​ലാ​സ് ഏ​രി​യാ​യു​ടെ ആ​റാ​മ​ത് സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​രം​സ്‌ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.

മ​ലാ​സ് നെ​സ്റ്റോ ഹൈ​പ്പ​ർമാർക്കറ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ലാ​സ് നെ​സ്‌​റ്റോ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ന് ഹ​നാ​ദി അ​ൽ ഹ​ർ​ബി കോ​ൺ​ട്രാ​ക്ടിംഗ് ക​മ്പ​നി സ​ഹപ്ര​യോ​ജ​ക​രാ​യി. റി​യാ​ദി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി 24 ടീ​മു​ക​ൾ ഓ​ണ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തു.

ബെ​സ്റ്റ് ഓ​ഫ് ത്രീ ​രീ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്റി​ൽ മൊ​ത്തം 68 മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ടൂ​ർ​ണ​മെ​ന്‍റ് കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കാ​ഹിം ചേ​ളാ​രി കേ​ന്ദ്ര സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ഹ​സ​ൻ പു​ന്ന​യൂ​രു​മാ​യി ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

24 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ ഫൈ​ന​ൽ റൗ​ണ്ടി​ൽ സ​ഹൃ​ദ​യ റി​യാ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി റി​യാ​ദ് ഫ്ര​ണ്ട്‌​സ് ജേ​താ​ക്ക​ളാ​യി. സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ വി.എം. സു​ജി​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞ സ​മാ​പ​ന യോ​ഗ​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ അ​ൻ​വ​ർ അ​ധ്യ​ക്ഷ​നാ​യി.

കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും മ​ലാ​സ് ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യു​മാ​യ സു​നി​ൽ കു​മാ​ർ, ഒ​ല​യ്യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ജ​വാ​ദ് പ​രി​യാ​ട്ട്, കേ​ളി കേ​ന്ദ്ര ജീ​വ കാ​രു​ണ്യ ക​മ്മി​റ്റി ക​ൺ​വീ​ന​റും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, മ​ലാ​സ് ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഫ​ൽ ഉ​ള്ളാ​ട്ട്ചാ​ലി, നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് മാ​നേ​ജ​ർ രാ​ഹു​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സും ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്തു​ള്ള ടീ​മു​ക​ൾ​ക്ക് സു​നി​ൽ കു​മാ​ർ, രാ​ഹു​ൽ, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, ജ​വാ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി. യോ​ഗ​ത്തി​നു മ​ലാ​സ് ഏ​രി​യ സ്പോ​ർ​ട്സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷ​മീം മേ​ലേ​തി​ൽ ന​ന്ദി പ​റ​ഞ്ഞു.