കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിർമാണ രംഗത്തെ ആഗോള മുൻനിരക്കാരായ ടിവിഎസ് മോട്ടോർ കമ്പനിയുടെ ബ്രാൻഡായ ടിവിഎസ് ജൂപ്പിറ്റർ ഒരു കോടി സ്കൂട്ടറുകൾ എന്ന ചരിത്ര നേട്ടം കൈവരിച്ചു.
തമിഴ്നാട്ടിലെ ഹൊസൂർ നിർമാണശാലയിൽനിന്ന് ഒരു കോടിയെന്ന സംഖ്യ കൈവരിക്കുന്ന സ്കൂട്ടർ പുറത്തിറങ്ങിയതോടെ ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ഏറ്റവും വേഗതയേറിയതും പ്രായം കുറഞ്ഞതുമായ സ്കൂട്ടറായി ജൂപ്പിറ്റർ മാറി.