Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Sensex

വിപണി തിരിച്ചുകയറി

മും​​ബൈ: ബാ​​ങ്കിം​​ഗ്, എ​​ഫ്എം​​സി​​ജി, ഐ​​ടി ഓ​​ഹ​​രി​​ക​​ളി​​ലെ ശ​​ക്ത​​മാ​​യ വാ​​ങ്ങ​​ലി​​ന്‍റെ ക​​രു​​ത്തി​​ൽ മു​​ഖ്യ സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഇ​​ന്ന​​ലെ ശ​​ക്ത​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തി.

തി​​ങ്ക​​ളാ​​ഴ്ച ഇ​​രു സൂ​​ചി​​ക​​ക​​ളും ര​​ണ്ടു ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് ക​​ന​​ത്ത വി​​ൽ​​പ​​ന സ​​മ്മ​​ർ​​ദം നേ​​രി​​ട്ട​​തി​​നു ശേ​​ഷ​​മാ​​ണ് തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തി​​യ​​ത്. ഈ ​​കു​​തി​​പ്പോ​​ടെ ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്തി​​ട്ടു​​ള്ള ക​​ന്പ​​നി​​ക​​ളു​​ടെ ആ​​കെ വി​​പ​​ണി​​മൂ​​ല്യ​​ത്തി​​ൽ 3.5 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി 512 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ലെ​​ത്തി​​ക്കു​​ക​​യും ചെ​​യ്തു.

സെ​​ൻ​​സെ​​ക്സ് 1502 പോ​​യി​​ന്‍റ് (1.82%) ഉ​​യ​​ർ​​ന്ന് 83,938ലും ​​നി​​ഫ്റ്റി 470 പോ​​യി​​ന്‍റ് (1.85%) കു​​തി​​ച്ചു​​യ​​ർ​​ന്ന് 25,819ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലു​​യ​​ർ​​ന്ന നി​​ഫ്റ്റി എ​​ഫ്എം​​സി​​ജി മു​​ന്നേ​​റ്റ​​ത്തി​​നു നേ​​തൃ​​ത്വം ന​​ല്കി. നി​​ഫ്റ്റി ഫി​​നാ​​ൻ​​ഷ്യ​​ൽ സ​​ർ​​വീ​​സ​​സ്, ഫാ​​ർ​​മ, പ്രൈ​​വ​​റ്റ് ബാ​​ങ്ക്, ഹെ​​ൽ​​ത്ത്കെ​​യ​​ർ ഓ​​ഹ​​രി​​ക​​ൾ ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഉ​​യ​​ർ​​ന്നു. നി​​ഫ്റ്റി ഐ​​ടി സൂ​​ചി​​ക 1.12 ശ​​ത​​മാ​​ന​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. നി​​ഫ്റ്റി മീ​​ഡി​​യ (4.44%), നി​​ഫ്റ്റി മെ​​റ്റ​​ൽ (2.04%) സൂ​​ചി​​ക​​ക​​ൾ വ​​ലി​​യ ന​​ഷ്ടം നേ​​രി​​ട്ടു.

വി​​പ​​ണി​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വി​​ന് കാ​​ര​​ണ​​ങ്ങ​​ൾ

1. വ​​ൻ​​കി​​ട ഓ​​ഹ​​രി​​ക​​ളു​​ടെ കു​​തി​​പ്പ്: എ​​ച്ച്‌യു​​എ​​ൽ, എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക്, ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക്, റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് എ​​ന്നി​​വ​​യു​​ൾ​​പ്പടെ വ​​ൻ​​കി​​ട ഓ​​ഹ​​രി​​ക​​ൾ ശ​​ക്ത​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തി. പല ഓ​​ഹ​​രി​​ക​​ളും ആ​​റു ശ​​ത​​മാ​​നം വ​​രെ മു​​ന്നേ​​റു​​ക​​യും ചെ​​യ്തു.

നി​​ഫ്റ്റി സൂ​​ചി​​ക​​യി​​ൽ ആ​​കെ 9.9 ശ​​ത​​മാ​​നം വി​​ഹി​​ത​​മു​​ള്ള സ്വ​​കാ​​ര്യ ബാ​​ങ്കാ​​യ എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക് ക​​ഴി​​ഞ്ഞ ദി​​ന​​ത്തി​​ലെ ന​​ഷ്ട​​ങ്ങ​​ളെ​​ല്ലാം നി​​ക​​ത്തി മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം മു​​ന്നേ​​റി.

2. തു​​ട​​രു​​ന്ന വി​​ദേ​​ശ നി​​ക്ഷേ​​പം: ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ വി​​ദേ​​ശ നി​​ക്ഷേ​​പ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ സ​​മീ​​പ​​ന​​ത്തി​​ലു​​ണ്ടാ​​യ മാ​​റ്റ​​മാ​​ണ് ഈ ​​മാ​​സം ഇ​​തു​​വ​​രെ​​യു​​ള്ള ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. എ​​ൻ​​എ​​സ്ഡി​​എ​​ൽ പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഇ​​തു​​വ​​രെ 13.2 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ നി​​ക്ഷേ​​പം ന​​ട​​ത്തി.

Latest News

Corehub Up