കൊച്ചി: പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ആരംഭിച്ച തത്കാൽ എൻപിഎസ് പദ്ധതി ഫെഡറൽ ബാങ്കിലും.
പൂർണമായും ഡിജിറ്റലായ ഈ സംവിധാനത്തിലൂടെ 18 മുതൽ 85 വയസ് വരെ പ്രായമുള്ള ഇന്ത്യൻ പൗരൻമാർക്ക് ഒടിപി അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണത്തിലൂടെ എൻപിഎസ് അക്കൗണ്ട് ആരംഭിക്കാം.
250 രൂപയാണു നിക്ഷേപിക്കേണ്ട കുറഞ്ഞ തുക. രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാകുന്നതോടെ പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ (പ്രാൺ) ലഭിക്കും.